ബംഗളൂര്: ബിനീഷ് കോടിയേരി കസ്റ്റഡിയില്‍ വച്ച് ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. ബംഗളൂരുവിലെ വില്സന് ഗാര്ഡന് പൊലീസ് സ്റ്റേഷനില്‍ വച്ച് ബിനീഷ് ഫോണ്‍ ഉപയോഗിച്ചതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ബിനീഷിനെ കബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. 11 ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്യുകയാണ്. ഈ സമയങ്ങളില്‍ വില്‍സണ്‍ ഗാര്ഡന് പൊലീസ് സ്റ്റേഷനിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഈ സമയത്ത് ഫോണ്‍ ഉപയോഗിച്ചതായാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
Read also: ഭിന്നലിംഗക്കാര്‍ക്ക് നിയമസുരക്ഷ ഉറപ്പാക്കുന്നതില്‍ വിമുഖത പാടില്ല; ലോക്നാഥ് ബെഹ്റ