പക്ഷിപ്പനി; പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിക്ക് യുഎഇയില്‍ നിരോധനം

By Staff Reporter, Malabar News
imports of poultry uae_malabar news
Representational Image
Ajwa Travels

അബുദാബി: പക്ഷിപ്പനി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്ന് കോഴി ഉള്‍പ്പടെയുള്ള പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി യുഎഇ നിരോധിച്ചു. അയര്‍ലന്‍ഡില്‍ നിന്നുള്ള കോഴി, പക്ഷി മാംസ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഏറ്റവും ഒടുവില്‍ വിലക്കേര്‍പ്പെടുത്തിയത്. പരിസ്‌ഥിതി-കാലാവസ്‌ഥ വ്യതിയാന മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം.

അയര്‍ലന്‍ഡില്‍ പക്ഷിപ്പനി രൂക്ഷമായ നിലയില്‍ പടരുന്നതായി യുഎഇയിലെ കാലാവസ്‌ഥ വ്യതിയാന പരിസ്‌ഥിതി മന്ത്രാലയം സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിലാണ് ഇവിടെ നിന്നുള്ള ഇറക്കുമതി നിരോധിച്ചത്. അയര്‍ലന്‍ഡില്‍ നിന്നുള്ള അലങ്കാര പക്ഷികള്‍, ഇറച്ചിക്കോഴികള്‍, കുഞ്ഞുങ്ങള്‍, കാട്ടുജീവികള്‍, വിരിയിക്കുന്ന മുട്ടകള്‍, സംസ്‌കരിച്ച ഗോമാംസം, ആട്, ആട്ടിന്‍ കിടാവ്, കോഴി ഇറച്ചി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് പൂര്‍ണ നിരോധനം ഏര്‍പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

അയര്‍ലന്‍ഡിനെ കൂടാതെ, രോഗ രഹിതമെന്ന് പ്രഖ്യാപിക്കും വരെ ഉക്രെയ്ന്‍, ക്രൊയേഷ്യ, സ്വീഡനിലെ കൗണ്ടി, ഫ്രഞ്ച് ദ്വീപായ കോര്‍സിക്ക, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, റഷ്യയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കാട്ടുപക്ഷികള്‍, അലങ്കാര പക്ഷികള്‍, കുഞ്ഞുങ്ങള്‍, വിരിയിക്കുന്ന മുട്ടകള്‍, കോഴി ഇറച്ചി എന്നിവയുടെ ഇറക്കുമതിക്കും നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്.

അതേസമയം ഈജിപ്‌ത്, ഹംഗറി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. മാത്രവുമല്ല ഹംഗറിയില്‍ നിന്നുള്ള വളര്‍ത്തുമൃഗങ്ങളുടെ ഇറക്കുമതി നിരോധനവും യുഎഇ പിന്‍വലിച്ചു. വൈറസില്‍ നിന്ന് രാജ്യം നിലവില്‍ മുക്‌തമാണെന്ന് സ്‌ഥിരീകരണം ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി.

Read Also: ഒമാനില്‍ കോവിഡ് വാക്‌സിന്‍ ഇന്നെത്തും; വിതരണം 27 മുതല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE