ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടുന്നു; രമേശ്‌ ചെന്നിത്തല

By Staff Reporter, Malabar News
Ramesh chennithala about thrikkakara-by-election

തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ഇരുവരും ഒരേ തൂവൽ പക്ഷികളാണ് ഉന്നത നേതൃത്യത്തിന്റെ അറിവില്ലാതെ എസ്എഫ്ഐ അഴിഞ്ഞാട്ടത്തിനു മുതിരില്ല. സംഭവത്തിൽ ജനവികാരം പൂർണമായും എതിരായതോടെ നിൽക്കകള്ളിയില്ലാതെയാണ് മുഖ്യമന്ത്രിക്ക് പോലും ആക്രമണത്തെ തള്ളിപ്പറയേണ്ടി വന്നതെന്ന് ഇദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രവ് മുക്‌ത ഭാരതമെന്നു ആശയത്തിൽ കൈകോർത്ത സിപിഎമ്മിന്റെയും ബിജെപിയുടെയും അന്തർധാരയുടെ തുടർക്കഥയാണ് ഇന്നലെ വയനാട്ടിൽ അരങ്ങേറിയത്. ഒരു കാര്യവുമില്ലാതെ അഞ്ച് നാൾ രാഹുൽ ഗാന്ധിയെ 50 മണിക്കുർ ചോദ്യം ചെയ്‌തിട്ടും സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കും ഓഫിസിനുമെതിരെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രിയെ ഒരു മണിക്കൂർപോലും ചോദ്യം ചെയ്യാത്തതിന്റെ ഗുട്ടൻസ് ഇപ്പോർ ജനങ്ങൾക്ക് ബോധ്യമായെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികൾ തന്നെയാണ്. കോൺഗ്രസ് മുക്‌ത ഭാരതമെന്ന ആശയം ഇപ്പോൾ പിണറായിയും അണികളും പൂർണമായും ഏറ്റെടുത്തിരിക്കുന്നു. ഇത് കൊണ്ടൊന്നും ഇന്ത്യയിൽ അങ്ങോളമിങ്ങോളം വോരോട്ടമുള്ള കോൺഗ്രസിനെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട. തൊലി പുറത്തെ ചികിൽസ കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read Also: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി; ഉന്നതതല യോഗം വിളിച്ച് ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE