കോവിഡ് നിയന്ത്രണം ലംഘിച്ച് കോഴിക്കോട് ബിജെപിയുടെ പ്രതിഷേധ പരിപാടി

By Trainee Reporter, Malabar News
'One nation one election' bill
Representational Image
Ajwa Travels

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിക്കോട് ബിജെപിയുടെ പ്രതിഷേധ പരിപാടി. കോഴിക്കോട് മുതലക്കുളം മൈതാനത്താണ് ബിജെപിയുടെ പ്രതിഷേധ പരിപാടി നടന്നത്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, എംടി രമേശ്, ജില്ലാ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.

പരിപാടിയിൽ അഞ്ഞൂറിലധികം ആളുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. അതേസമയം, സിപിഐഎം തിരുവനന്തപുരം സമ്മേളനങ്ങൾക്കെതിരെ വിമർശനങ്ങളെ പ്രതിരോധിച്ച് പാർട്ടി സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്തെത്തി. തിരുവനന്തപുരം സമ്മേളനം നടന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് കോടിയേരി പറഞ്ഞു.

ഒരുലക്ഷത്തിലേറെ പേർ പങ്കെടുക്കുന്ന സമ്മേളനങ്ങളും റാലിയും സാധാരണ നടത്താറുണ്ട്. ഹാളുകളാണെങ്കിൽ 300 പേരെ പങ്കെടുപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്‌. വിമർശനങ്ങൾ സാധാരണയാണെന്നും തിരുവായക്ക് എതിർവാ ഇല്ലാത്ത പാർട്ടിയല്ല സിപിഐഎം എന്നും കോടിയേരി ബാലകൃഷ്‌ണൻ തുറന്നടിച്ചു.

Most Read: കോവിഡ് വ്യാപനം; പൊൻമുടി വിനോദ സഞ്ചാര കേന്ദ്രം അടച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE