‘ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കും’; മുതിര്‍ന്ന ബിജെപി നേതാവ് സികെ പത്‌മനാഭന്‍

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കും, അത് പ്രകൃതി നിയമമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സികെ പത്‌മനാഭന്‍. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്‌ഥിതി മാത്രമല്ല, രാഷ്‌ട്രീയവും മലീമസമായി. ഉപ്പു തിന്നവര്‍ ആരാണോ അവര്‍ വെള്ളം കുടിക്കും. അത് പ്രകൃതിനിയമമാണ്. ഈ പരിസ്‌ഥിതി ദിനത്തില്‍ തനിക്ക് അത് മാത്രമാണ് പറയാനുള്ളതെന്ന് പത്‌മനാഭന്‍ വ്യക്‌തമാക്കി. കൊടകര കുഴല്‍പ്പണ കേസിന്റെ അന്വേഷണം ബിജെപി സംസ്‌ഥാന നേതൃത്വത്തിലേക്ക് എത്തിനില്‍ക്കെയാണ് മുതിര്‍ന്ന ബിജെപി നേതാവിന്റെ പ്രതികരണം.

അന്വേഷണ സംഘം ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറേയും ചോദ്യം ചെയ്‌ത്‌ വരികയാണ്. അതേസമയം വിവാദങ്ങള്‍ക്കിടെ ബിജെപി കോര്‍ സംസ്‌ഥാന കമ്മിറ്റി യോഗം നാളെ ചേരുന്നുണ്ട്‌. കുഴല്‍പ്പണ കേസ്, തിരഞ്ഞെടുപ്പ് തോല്‍വി എന്നിവ ചര്‍ച്ചയാകും.

National News: മാർക്കറ്റുകളും മാളുകളും തുറക്കും; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഡെൽഹി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE