പ്രമേയത്തെ അനുകൂലിച്ച രാജഗോപാലിന്റെ നിലപാട്; അതൃപ്‍തി അറിയിക്കുമെന്ന് ബിജെപി

By Team Member, Malabar News
o rajagopal
ഒ രാജഗോപാൽ എംഎൽഎ
Ajwa Travels

തിരുവനന്തപുരം : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ പിന്തുണച്ചതിനെതിരെ ബിജെപി എംഎല്‍എ ഒ രാജഗോപാലിന് രൂക്ഷ വിമര്‍ശനം. സംഭവത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്‌തമായ സാഹചര്യത്തില്‍ രാജഗോപാലിനെ അതൃപ്‌തി അറിയിക്കുമെന്ന് സംസ്‌ഥാന നേതൃത്വം വ്യക്‌തമാക്കി.

നിയമസഭയില്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ചും, പ്രമേയത്തിനെതിരെയും രാജഗോപാല്‍ സംസാരിച്ചെങ്കിലും പ്രമേയം പാസാക്കുന്നതില്‍ അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് ഇക്കാര്യത്തിലെ പൊതുവികാരം. കൂടാതെ കേന്ദ്രം സംസ്‌ഥാന നേതൃത്വത്തോട് വിശദീകരണം തേടും. എന്നാല്‍ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ കഴിഞ്ഞ ദിവസമാണ് പ്രമേയം അവതരിപ്പിച്ചത്. നിയമം കര്‍ഷകരുടെ നന്‍മക്ക് വേണ്ടിയുള്ളതാണെന്ന് രാജഗോപാല്‍ നിയമസഭയില്‍ വ്യക്‌തമാക്കിയെങ്കിലും പ്രമേയത്തിനെതിരെ വോട്ട് ചെയ്‌തില്ല. ഇതോടെയാണ് ബിജെപിക്കുള്ളില്‍ പ്രതിഷേധം രൂക്ഷമായത്. സഭയില്‍ തന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും, പ്രമേയത്തെ എതിര്‍ക്കുന്നില്ലെന്നും രാജഗോപാല്‍ വ്യക്‌തമാക്കി. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള ബിജെപിയുടെ പ്രഖ്യാപിത നിലപാടിന് നേര്‍വിപരീതമായാണ് രാജഗോപാല്‍ നിയമസഭയില്‍ പ്രമേയത്തെ അനുകൂലിച്ചത്.

Read also : രേഖകളില്ലാതെ പണം; മലപ്പുറത്ത് യുവാവ് അറസ്‌റ്റില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE