ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങള്‍; കൂടുതല്‍ പണം മുടക്കിയത് ബിജെപി

By News Desk, Malabar News
MalabarNews_zuckerberg and modhi
Representation Image
Ajwa Travels

ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയത് ബിജെപി. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് ബിജെപി ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസറ്റ് 24 വരെയുള്ള കണക്കാണിത്. 1.84 കോടി രൂപയാണ് ഈ കാലയളവില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഫേസ്ബുക്ക് പരസ്യത്തിനായി ചിലവാക്കിയത്. ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഭാരത് കെ മന്‍ കി ബാത്ത് 2.24 കോടിയും മൈ ഫസ്റ്റ് വോട്ട് ഫോര്‍മോദി 1.39 കോടിയുമാണ് ചിലവഴിച്ചത്. നാഷന്‍ വിത്ത് നമോ 1.28 കോടി, ബിജെപി നേതാവ് ആര്‍ കെ സിന്‍ഹയുമായി ബന്ധപ്പെട്ട പേജ് 65 ലക്ഷം എന്നിങ്ങനെയാണ് ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയ പണത്തിന്റെ കണക്കുകള്‍. ഇവയെല്ലാം ചേര്‍ത്ത് 10.17 കോടി രൂപയാണ് ഫേസ്ബുക്കില്‍ പരസ്യത്തിനായി ബിജെപി കേന്ദ്രങ്ങള്‍ ആകെ ചിലവാക്കിയ തുക.

ഏറ്റവും കൂടുതല്‍ തുക പരസ്യത്തിനായി ചെലവഴിച്ച ആദ്യ പത്തില്‍ ആംആദ്മി പാര്‍ട്ടിയുമുണ്ട്. 69 ലക്ഷം രൂപയാണ് ആംആദ്മി ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 86.43 ലക്ഷം രൂപയാണ് ഫ്‌ലിപ്ക്കാര്‍ട്ട് പരസ്യത്തിനായി ഈ കാലയളവില്‍ ഫേസ്ബുക്കില്‍ ചിലവാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE