തിരുവനന്തപുരം : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ച ബ്ളാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലും റിപ്പോർട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. മഹാരാഷ്ട്രയിലും, ഗുജറാത്തിലും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ അപൂർവമായാണ് കേരളത്തിൽ ദൃശ്യമായതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് മുൻപും ഇത്തരത്തിലൊരു ഫംഗസ് ഇൻഫെക്ഷൻ ശ്രദ്ധയിൽ പെട്ടിരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. തുടർന്ന് സംസ്ഥാന മെഡിക്കൽ ബോർഡ് സാമ്പിൾ ശേഖരിച്ച് കൂടുതൽ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. മെഡിക്കൽ കോളജുകളിലെ ഇൻഫെക്ഷൻ ഡിസീസ് ഡിപ്പാർട്ട്മെന്റും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം തന്നെ കുട്ടികൾ രോഗവാഹകർ ആയേക്കാമെന്നും, രോഗം വന്നാലും ചെറിയ ചില ലക്ഷണങ്ങളോടെ വന്നുപോകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനാൽ മുതിർന്നവരുമായുള്ള ഇടപെടൽ കുട്ടികൾ കുറക്കണമെന്നും, മാസ്ക് കൃത്യമായി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also : കോവിഡ് വ്യാപനം; ലോക്ക്ഡൗൺ നീട്ടി ഹിമാചല്‍ പ്രദേശും