പ്രവാചക നിന്ദ; ഫാദർ ആന്റണിക്ക് മുന്നറിയിപ്പുമായി എസ്‌വൈഎസ്

By Staff Reporter, Malabar News
father-antony-halal-speech
Ajwa Travels

കണ്ണൂർ: സെന്റ് തോമസ് ചർച്ച് തിരുന്നാളിനോട് അനുബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ ഹലാൽ വിശദീകരണത്തിനിടെ ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ ഫാദർ ആന്റണി നടത്തിയ വിവാദ പരാമർശത്തിൽ മുന്നറിയിപ്പുമായി സുന്നീ യുവജന സംഘം (ഇകെ വിഭാഗം) കണ്ണൂർ ജില്ലാ കമ്മിറ്റി.

ഇത്തരം പരാമർശം അങ്ങേയറ്റം അപലപനീയവും നിന്ദ്യവുമാണെന്നും ഫാദര്‍ തീ കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നും സുന്നീ യുവജന സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി (ഇകെ വിഭാഗം) പറഞ്ഞു. പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു. ഹലാൽ വിശദീകരണ യോഗത്തിനിടെ ഹിറാ ദിവ്യ സന്ദേശങ്ങൾക്ക് ശേഷം പ്രവാചകന് ബുദ്ധിമാന്ദ്യം സംഭവിച്ചെന്നായിരുന്നു ഫാദർ ആന്റണിയുടെ പരാമർശം.

ഹലാൽ ഭക്ഷണമെന്നത് മുസ്‌ലിങ്ങൾ തുപ്പിയതാണെന്നും മലബാറിലും തെക്ക് ഭാഗത്തും ചെയ്ൻ ജ്യൂസ് കട നടത്തി ക്രിസ്‌ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റുന്നെന്നും ഫാദർ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രസ്‌താവനകൾ ഫാദർ ആന്റണിയെ പോലെ വിദ്യാഭ്യാസമുള്ളവർ നടത്തുന്നത് ഖേദകരാണെന്നും പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു.

Read Also: ലോകായുക്‌തയെ നിഷ്‌ക്രിയമാക്കാൻ സർക്കാർ ശ്രമിക്കുന്നു; ഗവർണർക്ക് കത്തയച്ച് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE