മാഡ്രിഡിൽ ബഹുനില കെട്ടിടത്തില്‍ സ്‌ഫോടനം; മൂന്ന് മരണം, നിരവധിപേർക്ക് പരിക്ക്

By Staff Reporter, Malabar News
explosion-in-Madrid
Ajwa Travels

മാഡ്രിഡ്: സ്‌പെയിനിന്റെ തലസ്‌ഥാനമായ മാഡ്രിഡിലെ കെട്ടിടത്തില്‍ സ്‌ഫോടനം. ലാ ലത്തീനയിലെ ബഹുനില കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചതായി മേയര്‍ ജോസ് ലൂയിസ് പറഞ്ഞു.

ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നാണ് സ്‌ഫോടനം നടന്നതെന്ന് അധികൃതര്‍ വ്യക്‌തമാക്കി. സ്‌ഫോടനത്തിൽ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഒരാളെ കാണാനില്ലെന്നുമാണ് ലഭിക്കുന്ന വിവരം.

ഇവിടെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 100ല്‍ അധികം രക്ഷാ പ്രവര്‍ത്തകരും പോലീസും അഗ്‌നിശമന സേനയും സ്‌ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ നിന്ന് വന്‍ തോതില്‍ പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നിരവധി ആളുകള്‍ താമസിച്ചുകൊണ്ടിരുന്ന ബഹുനില കെട്ടിടത്തിന്റെ ബോയിലറിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനിടയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Read Also: അലര്‍ജിയുള്ളവര്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കരുത്; സെറം ഇൻസ്‌റ്റിറ്റ്യൂട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE