ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയിൽ വൻ സ്‌ഫോടനം

By Web Desk, Malabar News
Fire Accident In Kozhikode
Ajwa Travels

ഗാന്ധിനഗർ: ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്‌ളൂറോ കെമിക്കൽസ് ഫാക്‌ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ 12 പേർക്ക് പരുക്കേറ്റു. ഫാക്‌ടറിയിൽ രക്ഷാപ്രവർത്തനങ്ങളും അഗ്‌നിശമന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വ്യാഴാഴ്‌ച രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം.

സ്‌ഫോടനത്തിന്റെ ശബ്‌ദം കിലോമീറ്ററുകളോളം ദൂരെ വരെ കേൾക്കാമായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. റിഫ്‌ളൂൻ കെമിസ്ട്രിയിൽ 30 വർഷത്തിലേറെ വൈദഗ്ധ്യമുള്ള ഒരു ഇന്ത്യൻ കെമിക്കൽ കമ്പനിയാണ് ജിഎഫ്എൽ.

ഫ്‌ളൂറോപോളിമറുകൾ, ഫ്‌ളൂറോ സ്‌പെഷ്യാലിറ്റികൾ, റഫ്രിജറന്റുകൾ, രാസവസ്‌തുക്കൾ എന്നിവയിൽ കമ്പനിക്ക് വൈദഗ്‌ധ്യം ഉണ്ട്. ജിഎഫ്എല്ലിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശീതീകരണ പ്ളാന്റിലാണ് സ്‌ഫോടനം ഉണ്ടായത്.

Must Read: 5 വർഷത്തിൽ കൂടുതൽ അവധിയെടുത്താൽ ജോലി ഉണ്ടാവില്ല; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE