കാബൂളിൽ സ്‌കൂളിന് സമീപത്തുണ്ടായ സ്‍ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി

By Staff Reporter, Malabar News
Explosion_Afghanistan
Ajwa Travels

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ ഗേള്‍സ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 60 ആയി. കൊല്ലപ്പെട്ടവരിൽ ഏറെയും പതിനൊന്നിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികളാണ്. സ്‌ഫോടനത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആഭ്യന്തര മാന്ത്രാലയം വക്‌താവ്‌ അറിയിച്ചു.

ശനിയാഴ്‌ചയാണ് സംഭവം. ഷിയ ഭൂരിപക്ഷ മേഖലയായ ദഷ്ത് ഇ-ബാര്‍ച്ചിയിലെ സയീദ് അല്‍ ഷഹ്ദ സ്‌കൂളിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌കൂള്‍ വിട്ട് കുട്ടികള്‍ മടങ്ങുന്നതിനിടെ സ്‌കൂളിന്റെ പ്രവേശന കവാടത്തിനു പുറത്ത് സ്‍ഫോടനം നടക്കുകയായിരുന്നു.

സ്‌ഫോടകവസ്‌തു നിറച്ച വാഹനം പൊട്ടിത്തെറിക്കുക ആയിരുന്നെന്നുവെന്ന് പോലീസ് പറയുന്നു. അഫ്‌ഗാനിസ്‌ഥാനില്‍ സുന്നി-ഷിയാ സംഘര്‍ഷം പതിവാണ്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. എന്നാൽ സ്‌ഫോടനത്തിന് പിന്നാലെ രോഷാകുലരായ ജനങ്ങൾ ആംബുലന്‍സുകൾ തകർക്കുകയും ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിക്കുകയും ചെയ്‌തിരുന്നു.

Read Also: 15000 ചതുരശ്ര അടിയിൽ രണ്ട് ടെന്റുകൾ, 1000 കിടക്കകൾ; കൂടുതൽ സജ്‌ജീകരണങ്ങളുമായി എറണാകുളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE