മഞ്ചേരി മില്ലുംപടിയിൽ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

By News Desk, Malabar News
drawned in water
Ajwa Travels

മലപ്പുറം: മഞ്ചേരി മില്ലുംപടിയിൽ പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ഇന്ന് ഉച്ചയ്‌ക്ക്‌ 1 മണിയോടെയാണ് നാല് കുട്ടികള്‍ മില്ലുംപടി കടവില്‍ കുളിക്കാന്‍ എത്തിയത്. ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികള്‍ നേരത്തെ മരിച്ചിരുന്നു. ഒരാളെ ജീവനോടെ രക്ഷപ്പെടുത്തി.

കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒഴുക്കില്‍പ്പെട്ട് വരുന്നതിനിടെയാണ് രണ്ട് കുട്ടികളെ പ്രദേശവാസി കരീം കരക്കെത്തിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും ഇവർ രണ്ട് പേരും മരിച്ചിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. മലപ്പുറം ജില്ലാ കളക്‌ടർ സംഭവ സ്‌ഥലം സന്ദര്‍ശിച്ചു.

Must Read: ക്‌ളബ്‌ഹൗസ് ഉപയോഗം സൂക്ഷിക്കുക; ചതിക്കുഴികൾ ധാരാളം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE