ന്യൂഡെൽഹി: മുൻനിര ബോളിവുഡ് സിനിമാ എഡിറ്റർ അജയ് ശർമ അന്തരിച്ചു. ഡെൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. കോവിഡ് ബാധ ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്‌ച അജയ് ശർമ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
നിരവധി ശ്രദ്ധേയമായ ബോളിവുഡ് സിനിമകളുടെ എഡിറ്ററായിരുന്നു അജയ് ശർമ. ലുഡോ, ജഗ്ഗാ ജാസൂസ്, കാർവാൻ, ഇന്ദൂ കി ജവാനി, പ്യാർ കാ പഞ്ച്നമ 2, തും മിലേ തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. തപസി പന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്‌മി റോക്കറ്റാണ് ഏറ്റവും ഒടുവിൽ പ്രവർത്തിച്ച ചിത്രം.
Read Also: മൂന്നാം വ്യാപന ഭീഷണി; രാജ്യത്ത് കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ആലോചന