കണ്ണൂർ ഇരിട്ടിയിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്ക്

By Syndicated , Malabar News
Bomb-Squad
Representational Image
Ajwa Travels

കണ്ണൂർ: ഇരിട്ടിയിൽ ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു. ഇരിട്ടിക്കടുത്ത് പടിക്കച്ചാലിൽ സഹോദരങ്ങളായ മുഹമ്മദ്‌ ആമീൻ (5) മുഹമ്മദ്‌ റഹീദ് (ഒന്നര വയസ്) എന്നിവർക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പിൽ നിന്നാണ് ബോംബ് പൊട്ടിയത്. ഐസ്‌ക്രീം കപ്പ് കൊണ്ട് കുട്ടികൾ കളിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അഞ്ചു വയസുകാരൻ പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പൊട്ടിയത് ഐസ്‌ക്രീം ബോംബാണെന്നും പരിശോധന തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

Read also: തൃപ്പൂണിത്തുറ: ബിജെപി വോട്ടുകൾ ലഭിച്ചത് കെ ബാബുവിന് തന്നെ; കെഎസ് രാധാകൃഷ്‌ണന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE