ഒമാനില്‍ അതിര്‍ത്തി റോഡുകള്‍ തുറന്നു; അയല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

By Staff Reporter, Malabar News
MALABARNEWS-health
Dr Ahmed Mohammed Obaid Al Saidi
Ajwa Travels

മസ്‌കറ്റ്: ഒമാന്‍ റോഡ് അതിര്‍ത്തികള്‍ തുറന്നു. ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദിയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കമ്മറ്റി വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് അറിയിച്ചത്. റോഡുകള്‍ തുറന്ന് നല്‍കിയതോടെ സ്വദേശികള്‍ക്കും ഒമാനില്‍ താമസ വിസയുള്ള വിദേശികള്‍ക്കും കൊവിഡ് സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അയല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം കഴിയും.

ജനസംഖ്യയുടെ 40 ശതമാനം പേര്‍ക്ക് ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിൻ നല്‍കുമെന്നും സുരക്ഷിതമായ വാക്‌സിൻ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്‌തമാക്കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്‍നിര പോരാളികള്‍, ചെക്ക്പോയിന്റ് ജീവനക്കാര്‍, ഗുരുതര രോഗബാധിതര്‍, വയോധികര്‍ എന്നിവര്‍ക്കാണ് വാക്‌സിൻ വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുക.

ഇതുവരെ ഏതെങ്കിലും ഒരു കോവിഡ് വാക്‌സിൻ ഔദ്യോഗികമായി രാജ്യത്ത് രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്നും വാക്‌സിനുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കൃത്യമായി പിന്തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read Also: ഡോ. കഫീല്‍ ഖാന്റെ സസ്‌പെൻഷനിൽ യുപി സര്‍ക്കാരിന് ഐഎംഎയുടെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE