ബത്തേരി കോഴ കേസ്; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

By Syndicated , Malabar News
bribery-case
Representational Image
Ajwa Travels

വയനാട്: ബത്തേരി കോഴ കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കും. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുക്കുക.

കേസിലെ പ്രധാന തെളിവായ ഫോണ്‍ ഹാജരാക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാത്തതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. തെളിവ് നശിപ്പിക്കല്‍ അടക്കം ചുമത്തിയാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നത്.

ബത്തേരിയില്‍ എന്‍ഡിഎ സ്‌ഥാനാർഥിയായി മൽസരിക്കാൻ സികെ ജാനുവിന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന ആരോപണത്തെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ജെആര്‍പി മുന്‍ നേതാവായിരുന്ന പ്രസീത അഴീക്കോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

Read also: അതിർത്തി കടന്ന് മായം കലർന്ന പാൽ; ക്ഷീരവികസന വകുപ്പ് പരിശോധന തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE