കൈക്കൂലി; പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ

By News Desk, Malabar News
Ajwa Travels

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ മുതുവല്ലൂർ പഞ്ചായത്ത് അസിസ്‌റ്റന്റ് എഞ്ചിനീയർ എസ് ബിനീതയെ (43) വിജിലൻസ് സംഘം അറസ്‌റ്റ്‌ ചെയ്‌തു. കൊല്ലം സ്വദേശിനിയാണ്. മരാമത്ത് കരാറുകാരൻ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫി മലപ്പുറം വിജിലൻസ് ഡിവൈഎസ്‌പി ഫിറോസ് എം ഷഫീഖിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി.

മുതുവല്ലൂർ വെറ്ററിനറി ആശുപത്രിയുടെ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. കരാർ പ്രകാരമുള്ള 4 ലക്ഷം രൂപയുടെ ബിൽ പാസാക്കുന്നതിന് പലതവണ പഞ്ചായത്തിലെത്തി ഇവരെ കണ്ടിരുന്നു. എന്നാൽ ബിൽ തുകയുടെ 2% കൈക്കൂലിയായി വേണമെന്ന് ആവശ്യപ്പെട്ടതായി പറയുന്നു. കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്‌റ്റ്‌.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE