പ്ളസ് വൺ വിദ്യാർഥിയുടെ ക്രൂരമർദ്ദനം; അധ്യാപകന്റെ കൈക്കുഴ വേർപ്പെട്ടു

കുറ്റിപ്പുറം പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ കുണ്ടിൽ ചോലയിൽ സജീഷിനാണ് (34) പരിക്കേറ്റത്.

By Trainee Reporter, Malabar News
Brutal beating of Plus One student
Representational Image
Ajwa Travels

മലപ്പുറം: കുറ്റിപ്പുറത്ത് പ്ളസ് വൺ വിദ്യാർഥികൾ അധ്യാപകനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കലോൽസവ പരിശീലന സ്‌ഥലത്ത്‌ കറങ്ങിനടന്നു വിദ്യാർഥികളെ അധ്യാപകൻ ശകാരിച്ചിരുന്നു. ഇതിന് പ്രകോപിതരായി വിദ്യാർഥികൾ അധ്യാപകനെ മർദ്ദിക്കുകയായിരുന്നു. കുറ്റിപ്പുറം പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ കുണ്ടിൽ ചോലയിൽ സജീഷിനാണ് (34) പരിക്കേറ്റത്.

ആക്രമണത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപ്പെട്ടു. കുറ്റിപ്പുറം പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ഉപജില്ലാ കലോൽസവത്തിനായി പെൺകുട്ടികൾ പരിശീലനം നടത്തുന്ന സ്‌ഥലത്ത്‌ അനാവശ്യമായി കറങ്ങിനടന്നു വിദ്യാർഥികളിൽ ചിലരെ അധ്യാപകർ ശകാരിച്ചു പ്രിൻസിപ്പലിന്റെ മുന്നിലെത്തിച്ചിരുന്നു.

ഇതിൽ പ്രകോപിതനായ വിദ്യാർഥി പ്രിൻസിപ്പലിന്റെ മുന്നിലിട്ട് അധ്യാപകനെ മർദ്ദിക്കുകയായിരുന്നു. വിദ്യാർഥി അധ്യാപകനെ കൈ പിന്നിലേക്ക് തിരിച്ചു പുറത്തു ചവിട്ടുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ അധ്യാപകന്റെ കൈക്കുഴ വേർപ്പെട്ടു. പരിക്കേറ്റ സജീഷ് ഗവ. താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. അധ്യാപകന്റെ പരാതിയിൽ പോലീസ് വിദ്യാർഥിക്കെതിരെ കേസെടുത്ത് ജുവനൈൽ കോടതി ജഡ്‌ജിക്ക് റിപ്പോർട് കൈമാറി.

Most Read| സംസ്‌ഥാനത്ത്‌ ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE