ബുള്ളറ്റ് മോഷണം; 4 യുവാക്കൾ അറസ്‌റ്റിൽ

By Trainee Reporter, Malabar News
arrest
Representational Image
Ajwa Travels

കൊടുവള്ളി: ബുള്ളറ്റ് മോഷ്‌ടാക്കളായ 4 യുവാക്കൾ കൊടുവള്ളിയിൽ പിടിയിലായി. വയനാട് പൊഴുതന മാക്കൂട്ടത്തിൽ മുഹമ്മദ് ഫസൽ (22), അടിവാരം കണലോട് സഫ്‌വാൻ (21), പുതുപ്പാടി പയോണ മക്കരത്തൊടിയിൽ ഷാക്കിർ (24), കൈതപ്പൊയിൽ തേക്കുളകണ്ടി സിറാജ് (24) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

താമരശ്ശേരി ഡിവൈഎസ്‌പിയുടെ നിർദേശാനുസരണം കൊടുവള്ളി ഇൻസ്‌പെക്‌ടർ ടി ദാമോദരൻ, എസ്‌ഐ എൻ ദിജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ കൊടുവള്ളി ബസ് സ്‌റ്റാന്റിന് സമീപത്ത് നിന്നാണ് പ്രതികൾ പിടിയിലായത്.

9 ബുള്ളറ്റുകളും രണ്ട് ബൈക്കുകളും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്ന് മോഷണം പോയ ബുള്ളറ്റുകളും ബൈക്കുകളുമാണ് പിടിച്ചെടുത്തത്. കൂടുതൽ ബൈക്കുകൾ ഇവർ മോഷണം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. ഹാൻഡ്‌ലോക്ക് ചെയ്യാതിടുന്ന വാഹനങ്ങളാണ് ഇവർ മോഷ്‌ടിക്കുന്നത്. മോഷ്‌ടിച്ച ബൈക്കുകളും മറ്റും പണയത്തിനും വാടകക്കും നൽകുകയാണ് ഇവരുടെ രീതിയെന്നും പോലീസ് പറഞ്ഞു. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി.

Read also: ബധിരയും മൂകയുമായ സ്‌ത്രീക്ക് നേരെ പീഡനം; യുവാവ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE