ബസ് ചാര്‍ജ് വർധന; ഡിസംബര്‍ 9ന് ജസ്‌റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ചർച്ച

By Web Desk, Malabar News
LDF Approves The Bus Charge Hike In Kerala

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസ് ചാര്‍ജ് വർധന സംബന്ധിച്ച് ജസ്‌റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തും. ഡിസംബര്‍ 9ന് വൈകുന്നേരം നാലിന് തൈക്കാട് ഗവണ്‍മെന്റ് ഗസ്‌റ്റ് ഹൗസിൽ വെച്ചാണ് ചർച്ച നടത്തുക.

നേരത്തെ ഇന്ധന വില വർധനവിന്റെ അടിസ്‌ഥാനത്തില്‍ സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ചാര്‍ജ് വർധിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാര്‍ഥി സംഘടനകളുമായും ഗതാഗത മന്ത്രി ചര്‍ച്ച നടത്തി.

ഇക്കാര്യത്തില്‍ അഭിപ്രായം തേടുന്നതിനാണ് ബസ് നിരക്ക് നിർദേശിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള കമ്മറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തുന്നത്.

Read Also: ബംഗാൾ ഉൾക്കടലിൽ ‘ജവാദ്’ രൂപംകൊണ്ടു; കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE