എടപ്പാളിൽ ബൈപാസ് നിർമാണം ആരംഭിച്ചു

By Trainee Reporter, Malabar News
Representational image
Ajwa Travels

എടപ്പാൾ: കുറ്റിപ്പുറം ഭാഗത്തേക്കുള്ള റോഡുകളിൽ തകർന്നുകിടക്കുന്നതും അടച്ചിട്ടതുമായ ബൈപ്പാസുകൾ ടാർചെയ്‌ത്‌ ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തികൾക്ക് തിങ്കളാഴ്‌ച തുടക്കമായി. തടസങ്ങൾ ഒഴിവാക്കി നടപ്പാതയും റോഡരികും എല്ലാം ഉപയോഗപ്പെടുത്തി ബൈപ്പാസ് പരമാവധി വീതിയാക്കുന്ന പണികളാണ് ആരംഭിച്ചിട്ടുള്ളത്.

ചൊവ്വാഴ്‌ച മുതൽ വ്യാഴാഴ്‌ച വരെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റിപ്പുറം റോഡിൽ നിന്ന് ടൗണിലേക്കുള്ള പ്രവേശനം മാസങ്ങളായി നിരോധിച്ചിരിക്കുകയാണ്. ചൊവ്വാഴ്‌ച 8 മുതൽ വ്യാഴാഴ്‌ച പുലർച്ചെ 6 വരെയാണ് ഗതാഗതനിയന്ത്രണം. ഇതിനുശേഷം തൃശൂർ റോഡിന്റെ ഇടതുവശം ടാറിങ് നടത്തും.

കോഴിക്കോട് ഭാഗത്തേക്കുള്ള റോഡും തൃശൂർ ഭാഗത്തേക്കുള്ള റോഡും ടാർ ചെയ്‌ത്‌ സൗകര്യപ്രദമാക്കും. 26നകം ടൗണിലെ ബൈപാസുകൾ തുറന്നുനൽകാമെന്ന് കഴിഞ്ഞദിവസം നടന്ന അവലോകന യോഗത്തിൽ കമ്പനി പ്രതിനിധികൾ ഉറപ്പ് നൽകിയിട്ടുണ്ട്.

Read also: ലോകജലദിനം; തണ്ണീർ പന്തലൊരുക്കി എസ്‌വൈഎസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE