കേന്ദ്രം അനുവദിച്ചാൽ 3 മാസത്തിനുള്ളിൽ ഡെൽഹിയിലെ എല്ലാവർക്കും വാക്‌സിൻ നൽകാം; കെജ്‌രിവാൾ

By Trainee Reporter, Malabar News
Aravind kejrival_ delhi_Malabar news
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ അനുവദിക്കുകയാണെങ്കിൽ ഡെൽഹിയിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും 3 മാസത്തിനകം വാക്‌സിൻ നൽകാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എല്ലാവർക്കും വാക്‌സിൻ നൽകാൻ അനുവദിക്കുകയും വാക്‌സിൻ ഉറപ്പാക്കുകയും ചെയ്‌താൽ മൂന്ന് മാസത്തിനുള്ളിൽ ഡെൽഹിയിലെ എല്ലാവർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ സാധിക്കും.

പ്രായത്തിന്റെ അടിസ്‌ഥാനത്തിൽ വാക്‌സിൻ സ്വീകരിക്കുന്നവരെ വേർതിരിക്കരുത്. ഞാനും എന്റെ മാതാപിതാക്കളും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. അത് പറയാൻ യാതൊരുവിധ മടിയുമില്ല. വാക്‌സിനേഷൻ പ്രക്രിയ എല്ലാവർക്കുമായി തുറന്നുകൊടുക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.

എല്ലാവർക്കും വാക്‌സിന് അർഹതയുണ്ട്. നിലവിൽ പ്രതിദിനം 30,000 പേർക്കാണ് വാക്‌സിൻ നൽകുന്നത്. അത് 1.25 ലക്ഷമാക്കി ഉയർത്താൻ സാധിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.

Read also: തിരഞ്ഞെടുപ്പ് പ്രചാരണം; 24ന് അമിത് ഷാ മലമ്പുഴയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE