യുക്രൈന് സഹായവുമായി കാനഡ; കവചിത വാഹനങ്ങൾ നൽകും

By News Bureau, Malabar News
Representational Image
Ajwa Travels

കാനഡ: യുക്രൈന് സഹായവുമായി കാനഡ. റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കുന്ന യുക്രൈനിലേക്ക് 39 ജനറൽ ഡൈനാമിക്‌സ് നിർമിത കവചിത വാഹനങ്ങൾ അയക്കുമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു.

ഈ വർഷം ഏപ്രിലിൽ കാനഡയുടെ ബജറ്റിൽ അനുവദിച്ച 500 ദശലക്ഷം കനേഡിയൻ ഡോളർ സൈനിക പിന്തുണയുടെ ഭാഗമാണ് ഈ കവചിത വാഹനങ്ങൾ. ഈ വേനൽക്കാലത്ത് വാഹനങ്ങളുടെ വിതരണം ആരംഭിക്കും.

കനേഡിയൻ സായുധ സേനക്കായി 360 വാഹനങ്ങൾക്കുള്ള പ്രത്യേക മൾട്ടി-ബില്യൺ ഡോളർ കരാറിന് പുറമെയാണ് യുക്രൈനിലേക്കുള്ള കവചിത വാഹന കരാർ എന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.

ലണ്ടൻ ആസ്‌ഥാനമായുള്ള ഒരു ജനറൽ ഡൈനാമിക്‌സ് പ്ളാന്റിൽ നിർമിച്ച കവചിത കോംബാറ്റ് സപ്പോർട്ട് വെഹിക്കിൾ സൈനികരെ കൊണ്ടുപോകാനും, ആംബുലൻസുകളായും, മെയിന്റനൻസ്, റിക്കവറി വാഹനങ്ങളായും ഉപയോഗിക്കാൻ സാധിക്കും.

Most Read: ചിന്തൻ ശിവിരിനിടെ പീഡനം; പരാതി വ്യാജമെന്ന് വിവേക് നായര്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE