ബസ് സ്‌റ്റാൻഡിന് മുന്നിൽ കഞ്ചാവു ചെടികൾ; എക്‌സൈസ് കേസെടുത്തു

By Desk Reporter, Malabar News
Cannabis-plants in Bus Stand
Representational Image
Ajwa Travels

പാലക്കാട്: അലനല്ലൂർ ബസ് സ്‌റ്റാൻഡിന് മുന്നിൽ നിന്ന് എക്‌സൈസ് മൂന്ന് കഞ്ചാവു ചെടികൾ കണ്ടെത്തി നശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ഏകദേശം രണ്ട് മാസം പ്രായമായ നാല് അടിയോളം ഉയരമുള്ള ഒരു ചെടിയും, രണ്ടും, മൂന്നും അടിയോളം വലുപ്പമുള്ള രണ്ടു ചെടികളുമാണു ഉണ്ടായിരുന്നത്.

ബസ് സ്‌റ്റാൻഡ് പ്രവേശന കവാടത്തിന്റെ തൂണിന് സമീപത്താണ് കഞ്ചാവു ചെടികൾ കണ്ടെത്തിയത്. മണ്ണാർക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെ‌ക്‌ടർ ടോണി ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പ്രിവന്റീവ് ഓഫിസർ പികെ സൽമാൻ റസാലി, ഡ്രൈവർ എസ് അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

രണ്ട് കഞ്ചാവു ചെടികൾ നശിപ്പിക്കുകയും ഒരെണ്ണം തൊണ്ടി മുതലാക്കി കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു. സംഭവത്തിൽ കേസെടുത്തതായി എക്‌സൈസ് അറിയിച്ചു.

Most Read:  കാഞ്ഞങ്ങാട് ആയുർവേദ സ്വാശ്രയ മെഡിക്കൽ കോളേജിന് പത്ത് ലക്ഷം രൂപ പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE