കെഎം ഷാജിക്ക് എതിരായ കേസ്; റിപ്പോർട് സമർപ്പിക്കാൻ 10 ദിവസം അനുവദിച്ച്‌ കോടതി

By Desk Reporter, Malabar News
KM-Shaji house controversy
Ajwa Travels

കോഴിക്കോട്: കെഎം ഷാജി എംഎൽഎക്ക് എതിരായ അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ റിപ്പോർട് സമർപ്പിക്കാൻ 10‌ ദിവസം കൂടി അനുവദിച്ച്‌ വിജിലൻസ്‌ കോടതി. റിപ്പോർട് സമർപ്പിക്കാൻ 10‌ ദിവസം കൂടി സമയം അനുവദിക്കണമെന്ന വിജിലൻസ്‌ അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിച്ചാണ്‌ കോഴിക്കോട്‌ വിജിലൻസ്‌ കോടതി ജഡ്‌ജി കെവി ജയകുമാറിന്റെ ഉത്തരവ്‌.

നവംബർ 11നാണ് അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ‌ മുസ്‌ലിം ലീഗ് എംഎൽഎ കെഎം ഷാജിക്കെതിരെ അന്വേഷത്തിന്‌ കോടതി ഉത്തരവിട്ടത്‌. ചൊവ്വാഴ്‌ച റിപ്പോർട്‌ നൽകണം എന്നായിരുന്നു ഉത്തരവ്‌. പ്രാഥമികാന്വേഷണം ആരംഭിച്ചതായും റിപ്പോർട് ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു.

ഹരജിക്കാരനായ അഡ്വ. എംആർ ഹരീഷ്‌, വിജിലൻസ്‌ പ്രോസിക്യൂട്ടർ ഒ ശശി, വിജിലൻസ്‌ സിഐ ഗണേശ്‌കുമാർ തുടങ്ങിയവർ കോടതിയിൽ ഹാജരായി.

Also Read:  മഞ്ചേശ്വരത്ത് സിപിഎമ്മിൽ തർക്കം; കെആർ ജയാനന്ദനെ തള്ളി മണ്ഡലം കമ്മിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE