ലോറി ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസ്; പ്രതി പിടിയിൽ

By Trainee Reporter, Malabar News
theft arrest-palakkad
Ajwa Travels

മഞ്ചേശ്വരം: ലോറി ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മിയാപദവ് സ്വദേശിയായ ഇബ്രാഹിം അർഷാദ് (29) ആണ് അറസ്‌റ്റിലായത്‌. ഒരാഴ്‌ച മുൻപ് മിയാപദവ് ബാളിയൂരിൽ അർഷാദും സുഹൃത്തും ചേർന്ന് ലോറിക്ക് കുറുകെ കാർ നിർത്തി ലോറി ഡ്രൈവറായ യുവാവിനെ വലിച്ചിറക്കി വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

അർഷാദ് മിയാപദവിയിലെ മൈതാനത്ത് സമീപമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് മഞ്ചേശ്വരം എസ്‌ഐ എൻപി രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തിയിരുന്നു. എന്നാൽ, പോലീസ് എത്തിയതറിഞ്ഞ് അർഷാദ് ഓടി സമീപത്തുള്ള കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. പിന്നാലെ പോലീസ് എത്തിയതോടെ അവിടെ നിന്നും രക്ഷപെട്ടു.

പിന്നീട് തൊട്ടടുത്ത ഒരു വീട്ടിലേക്ക് ഓടിക്കയറിയ ഇയാളെ വീട് വളഞ്ഞിട്ടാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൂട്ടു പ്രതിക്കായുള്ള അന്വേഷണം നടന്നുവരികയാണ്. അർഷാദിനെതിരെ കർണാടകയിൽ കഞ്ചാവ് കടത്ത് കേസുമുണ്ട്. മഞ്ചേശ്വരം സ്‌റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Most Read: കർഷകന്റെ മരണം; ഒലിപ്പാറയിൽ കാട്ടുപന്നിയെ കൊല്ലാൻ രണ്ടുപേരെ നിയോഗിച്ച് വനംവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE