വനിതാ മാദ്ധ്യമ പ്രവർത്തകയെ ‘ശല്യം’ ചെയ്‌ത്‌ പൂച്ചക്കുട്ടി; വീഡിയോ വൈറൽ

By Desk Reporter, Malabar News
Malabar-News_Spotlight
Ajwa Travels

ബെയ്‌റൂട്ട്: സോഷ്യൽ മീഡിയയിൽ വൈറലായി ഒരു പൂച്ചക്കുട്ടി. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ സ്‌കൈ ന്യൂസ് സീനിയർ റിപ്പോർട്ടർ ലാരിസ ഔന്റെ സമീപമെത്തിയ തെരുവിലെ ഒരു പൂച്ചക്കുട്ടിയുടെ കുസൃതിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ലബനൻ തലസ്‌ഥാനമായ ബെയ്‌റൂട്ടിലെ തെരുവിൽ നിന്ന് ഇവിടുത്തെ തുറമുഖത്ത് ഉണ്ടായ സ്‌ഫോടനത്തെ കുറിച്ചുള്ള വിവരങ്ങൾ ക്യാമറക്ക് മുന്നിൽ പങ്കുവക്കവെയാണ് പൂച്ചക്കുട്ടി ലാരിസയുടെ അടുത്തെത്തിയത്. പിന്നീട് ലാരിസയുടെ ഓവർ കോട്ടിൽ നിന്ന് തൂങ്ങി നിന്ന ബെൽറ്റിലായി പൂച്ചക്കുട്ടിയുടെ കണ്ണുകൾ. ബെൽറ്റിൽ പിടിച്ചു വലിച്ചും കടിച്ചും ഗംഭീര കളിയിലായി പൂച്ചക്കുഞ്ഞ്.

ഇതൊന്നും ശ്രദ്ധിക്കാതെ ലാരിസ വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്‌തു. വാർത്താ വിവരങ്ങൾ പങ്കുവച്ചു കഴിഞ്ഞതിന് ശേഷം ലാരിസ പൂച്ചക്കുട്ടിയുടെ കുസൃതി കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്‌തു. ഇതിന്റെ വീഡിയോ ലാരിസ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തിരുന്നു.

ഗൗരവമേറിയ റിപ്പോർട്ടിംഗിനിടയിൽ രസകരമായ കുറച്ചു നിമിഷം നൽകിയെന്ന് ചിലർ കമന്റ് ചെയ്‌തു. തടസമെന്ന് ഒരാൾ അതിനെ വിശേഷിപ്പിച്ചപ്പോൾ, ‘യഥാർഥത്തിൽ തടസപ്പെട്ടതിനേക്കാൾ കൂടുതൽ വിനോദമാണ് ആ പൂച്ചക്കുട്ടി സമ്മാനിച്ചത്’ എന്നായിരുന്നു ലാരിസയുടെ മറുപടി.

Also Read:  കുട്ടികളില്ലാത്ത കര്‍ഷക ദമ്പതികള്‍ക്ക് ദത്തുപുത്രനായി ‘കാളക്കുട്ടി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE