‘നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്; നിലമ്പൂരിലേക്ക് ആരും ക്ഷണിച്ചില്ല’
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് തുറന്ന് പറഞ്ഞ് ശശി തരൂർ എംപി. എന്നാൽ, നിലമ്പൂർ പോളിങ് ദിവസമായതിനാൽ അതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയുന്നില്ലെന്നും, തിരഞ്ഞെടുപ്പിന് ശേഷം സംസാരിക്കാമെന്നും തരൂർ...
ഇറാനിലെ അറാക് ആണവനിലയം തകർത്ത് ഇസ്രയേൽ
ടെഹ്‌റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം ഒരാഴ്‌ച പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്നു. ഇറാനിലെ അറാക് ആണവനിലയം (ഹെവി വാട്ടർ റിയാക്‌ടർ) ഇസ്രയേൽ തകർത്തു. ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിന് മുൻപുതന്നെ ഇവിടെ നിന്ന് ആളുകളെ...
നിലമ്പൂരിൽ ആവേശ വോട്ടെടുപ്പ്; പോളിങ് 21% പിന്നിട്ടു, ബൂത്തുകളിൽ നീണ്ടനിര
മലപ്പുറം: മഴയിലും നിലമ്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ നാല് മണിക്കൂറുകൾ പിന്നിടുമ്പോൾ പോളിങ് 21% പിന്നിട്ടു. കഴിഞ്ഞ തവണത്തെ 75.23% മറികടക്കുന്ന പോളിങ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതുമുതൽ...
‘സുരക്ഷ ഉറപ്പാക്കുക’; രാജ്യാന്തര സർവീസുകൾ 15% വെട്ടിച്ചുരുക്കി എയർ ഇന്ത്യ
ന്യൂഡെൽഹി: രാജ്യാന്തര സർവീസുകൾ 15% വെട്ടിച്ചുരുക്കി എയർ ഇന്ത്യ. ജൂൺ 20 മുതൽ ജൂലൈ പകുതി വരെയാണ് സർവീസുകൾ കുറച്ചത്. പ്രവർത്തനങ്ങളിൽ സ്‌ഥിരത കൈവരിക്കുക, തടസങ്ങൾ പരമാവധി കുറയ്‌ക്കുക, കാര്യക്ഷമത ഉറപ്പാക്കുക എന്നിവ...
ഇറാൻ വിഷയത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിച്ചിട്ടില്ല, ചർച്ചയുണ്ടാകും; ട്രംപ്
വാഷിങ്ടൻ: സംഘർഷം രൂക്ഷമായി തുടരവേ, ഇറാൻ വിഷയത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ വൈറ്റ് ഹൗസിലെ സിറ്റ്വേഷൻ റൂമിൽ ചർച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞു....
നിലമ്പൂരിൽ ജനം വിധിയെഴുതുന്നു; ബൂത്തുകളിൽ നീണ്ട നിര, പ്രതീക്ഷയോടെ മുന്നണികൾ
മലപ്പുറം: നിലമ്പൂരിൽ ജനം വിധിയെഴുതുന്നു. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതുമുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. കനത്ത മഴ മണ്ഡലത്തിൽ ഉണ്ടെങ്കിലും അതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ല. ആദ്യ അരമണിക്കൂറിൽ നിലമ്പൂർ മണ്ഡലത്തിൽ...
‘ഓപ്പറേഷൻ സിന്ധു’; ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു, ആദ്യസംഘം ഉടൻ എത്തും
ന്യൂഡെൽഹി: സംഘർഷം തുടരുന്നതിനിടെ, ഇറാനിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കുന്ന ദൗത്യം തുടരുന്നു. ടെഹ്‌റാനിലും പരിസരങ്ങളിലുമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ദൗത്യത്തിന്റെ ആദ്യഘട്ടമായി വടക്കൻ ഇറാനിൽ നിന്നുള്ള 110 മെഡിക്കൽ വിദ്യാർഥികളെ അർമീനിയയുടെ...
കോഴിക്കോട്-വയനാട് തുരങ്കപാത; പ്രവൃത്തി ഉൽഘാടനം ജൂലൈയിൽ
കോഴിക്കോട്: കോഴിക്കോട്-വയനാട് തുരങ്കപാതയുടെ പ്രവർത്തനോൽഘാടനം ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. മേയ് 14, 15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ...








































