ഹോർമുസിൽ വീണ്ടും സംഘർഷം; ഡ്രോണുകൾ തകർത്തതായി യുഎസ്, നിഷേധിക്കാതെ ഇറാൻ
ടെഹ്‌റാൻ: താൽക്കാലിക വെടിനിർത്തൽ കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പശ്‌ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്‌ത്തിക്കൊണ്ട് ഇറാനും യുഎസും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ തുടരുന്നത്. ഹോർമുസ് കടലിടുക്കിൽ വീണ്ടും ആക്രമണം ഉണ്ടായി.
ഇറാന്റെ രണ്ട് ഡ്രോണുകൾ തകർത്തതായി യുഎസ്...
പാചകവാതക വില വീണ്ടും വർധിപ്പിച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡെൽഹി: രാജ്യത്ത് ഗാർഹിക പാചക വാതകവില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 വർധിപ്പിച്ചത്. മൂന്നുമാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ ഏഴ് (ഇന്ന്) മുതൽ നിലവിൽ വന്നു.
വില...
നടൻ സലിംകുമാര്‍ യാത്രയായി; മരണം രാത്രി 11ഓടെ; സംസ്‌കാരം വൈകിട്ട്
ന്യൂമോണിയ ബാധിച്ച് ചികിൽസയിലായിരുന്ന പ്രശസ്‌ത മലയാള ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് അന്ത്യം.
മൂന്ന് പതിറ്റാണ്ടോളം മലയാളിയെ പൊട്ടിച്ചിരിപ്പിക്കുകയും പിന്നെ പൊട്ടിക്കരയിക്കുകയും ചെയ്‌ത, അപ്രിയ സത്യങ്ങള്‍...
കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസ്; മുഖ്യപ്രതി അക്ബർ അലി പിടിയിൽ
കൊച്ചി: കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലി പിടിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ്. സംഭവം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. പാലക്കാട് ചെർപ്പുളശ്ശേരിയിലുള്ള...
കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിക്കായി തിരച്ചിൽ
കോഴിക്കോട്: കുറ്റ്യാടി പുഴയിൽ അമ്മയും കുഞ്ഞും ഒഴുക്കിൽപ്പെട്ടു. അമ്മയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുവയസുള്ള മകനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അണ്ടിക്കുന്നുമ്മൽ പാലേരി തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ...
ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്‌ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച് സർക്കാർ. ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്‌പെൻഷനാണ് പിൻവലിച്ചത്. രണ്ടുവർഷത്തിന് ശേഷമാണ് പ്രശാന്തിന്റെ സസ്‌പെൻഷൻ പിൻവലിക്കുന്നത്. അശോക് ഒന്നരമാസമായി സസ്‌പെൻഷനിലാണ്.
സർക്കാർ സംവിധാനങ്ങൾക്ക് എതിരെയും ചീഫ് സെക്രട്ടറി...
ട്രൂവിഷന്‍ എഡിറ്ററുടെ ഫോട്ടോ ഉൾപ്പെടുത്തിയ മനോരമയുടെ സമീപനം അപക്വം; കോംഇന്ത്യ
കോഴിക്കോട്: തെളിവുകളുടെയും മൊഴികളുടെയും അടിസ്‌ഥാനത്തിൽ ട്രൂ വിഷന്‍ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ കീഴ്‌ക്കോടതി ശിക്ഷിക്കുകയും തുടർന്ന് മേൽക്കോടതിയിൽ അപ്പീൽ പോകാൻ ആവശ്യമായ ജാമ്യം അതേദിവസം ലഭിക്കുകയും ചെയ്‌ത കേസിൽ...
‘ഞങ്ങളെ തുടച്ചുമാറ്റാനാകില്ല’; അഞ്ച് ആവശ്യങ്ങൾ കൂടി മുന്നോട്ടുവെച്ച് സിജെപി
ന്യൂഡെൽഹി: പരീക്ഷാ ക്രമക്കേടുകളുടെ പശ്‌ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന (സിജെപി) പ്രതിഷേധം ശക്‌തം. പ്ളക്കാർഡുകളും ബാനറുകളുമായി നിരവധി പ്രവർത്തകരാണ് ധർമേന്ദ്ര...







































