Sat, Aug 15, 2026
40 C
Dubai

കാവേരി നദീജല തർക്കം; കർണാടകയിൽ വ്യാപക പ്രതിഷേധം- വിമാനങ്ങൾ റദ്ദാക്കി

ബെംഗളൂരു: കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന ബന്ദ് കർണാടകയിലെ ജനജീവിതത്തെ ദുസ്സഹമാക്കി. സംസ്‌ഥാനത്തെ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്‌തമാണ്. സംസ്‌ഥാനത്തിന്റെ തെക്കൻ മേഖലകളിലാണ് ബന്ദ് കാര്യമായി ബാധിച്ചത്. മാണ്ഡ്യ,...

‘ഇന്ത്യയുമായുള്ള ബന്ധം തുടരാൻ പ്രതിജ്‌ഞാബന്ധം’; അയഞ്ഞു ട്രൂഡോ

ടൊറന്റോ: ഇന്ത്യ- കാനഡ നയതന്ത്ര തർക്കം പരിഹരിക്കപ്പെടുമെന്ന് സൂചന. ഇന്ത്യയുമായി അടുത്ത ബന്ധത്തിന് കാനഡ ഇപ്പോഴും പ്രതിജ്‌ഞാബന്ധമാണെന്ന് ജസ്‌റ്റിൻ ട്രൂഡോ അറിയിച്ചു. നയതന്ത്ര തർക്കം തുടരവേയാണ്, ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന നിലപാടുമായി...

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി; എംകെ കണ്ണൻ ഇന്ന് വീണ്ടും ഇഡിക്ക് മുന്നിൽ

തൃശൂർ: ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മുന്നിൽ ഹാജരാകുന്നതിന് തൊട്ടു മുൻപ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡണ്ടുമായ എംകെ കണ്ണൻ....

വടകര മുൻ എംഎൽഎ എംകെ പ്രേംനാഥ്‌ അന്തരിച്ചു

കോഴിക്കോട്: വടകര മുൻ എംഎൽഎയും എൽജെഡി സീനിയർ വൈസ് പ്രസിഡണ്ടുമായ അഡ്വ. എംകെ പ്രേംനാഥ്‌ (72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെയാണ് അന്ത്യം. രോഗബാധിതനായി ചികിൽസയിലായിരുന്നു. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്....

കോഴിക്കോട്ടെ നിപ ഭീതി അകലുന്നു; രണ്ടുപേർ രോഗമുക്‌തരായി- ഇന്ന് ആശുപത്രി വിടും

കോഴിക്കോട്: ജില്ലയിലെ നിപ ആശങ്ക അകലുന്നു. നിപ മൂലം ചികിൽസയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ രോഗമുക്‌തരായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന്റെയും 25കാരന്റേയും സ്രവ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്....

പോലീസ് സംഘത്തിന് നേരെ നായയെ അഴിച്ചുവിട്ട സംഭവം; പ്രതി റോബിൻ പിടിയിൽ

കോട്ടയം: കോട്ടയം കുമരനെല്ലൂർ നായ പരിശീലനത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തുകയും, പരിശോധനക്കെത്തിയ പോലീസിന് നേരെ നായ്‌ക്കളെ അഴിച്ചുവിട്ടു കടന്നുകളഞ്ഞ കേസിലെ പ്രതി പിടിയിൽ. കുമാരനല്ലൂർ വല്യാലിൻചുവടിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന പാറമ്പുഴ...

സംസ്‌ഥാനത്ത്‌ ഇന്ന് പിജി ഡോക്‌ടർമാരുടെ സൂചനാ പണിമുടക്ക്; ഒപി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് പിജി ഡോക്‌ടർമാരുടെ സൂചന പണിമുടക്ക്. അത്യാഹിത, ഐസിയു, ലേബർ റൂം വിഭാഗങ്ങളിൽ ഒഴികെ പിജി ഡോക്‌ടർമാരുടെ സേവനം ഉണ്ടാകില്ല. ഒപി പൂർണമായും ബഹിഷ്‌കരിക്കും. രാവിലെ എട്ടു മുതൽ നാളെ...

മധ്യപ്രദേശിൽ 12-കാരിയെ ബലാൽസംഗം ചെയ്‌ത കേസ്; മുഖ്യപ്രതി പിടിയിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്‌ജയിനിൽ 12- വയസുകാരിയെ ബലാൽസംഗം ചെയ്‌ത കേസിലെ മുഖ്യപ്രതി പിടിയിൽ. സംഭവത്തിലെ പ്രധാന പ്രതിയായ ഭരത് സോണിയെ അറസ്‌റ്റ് ചെയ്‌തെന്ന് പോലീസ് അറിയിച്ചു. അറസ്‌റ്റ് ചെയ്‌ത പ്രതി തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെടാൻ...
- Advertisement -