ഏക സിവിൽ കോഡ്, മണിപ്പൂർ കലാപം; യുഡിഎഫ് ബഹുസ്വരതാ സംഗമം ഇന്ന്
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരേയും മണിപ്പൂരിലെ വംശീയഹത്യകൾക്ക് എതിരേയും യുഡിഎഫിന്റെ ബഹുസ്വരതാ സംഗമം ഇന്ന്. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിലാണ് സംഗമം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അധ്യക്ഷനാകും....
മോൻസൺ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ് കേസ്; മുൻ ഡിഐജിയെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസിൽ പ്രതിചേർത്ത മുൻ ഡിഐജി എസ് സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കേസിലെ നാലാം പ്രതിയാണ് സുരേന്ദ്രൻ. മുൻ ഡിഐജിയുടെ വീട്ടിൽ...
‘ഇന്ത്യ’ സഖ്യം ഇന്ന് മണിപ്പൂരിലേക്ക്; നാളെ ഗവർണറുമായി കൂടിക്കാഴ്‌ച
ന്യൂഡെൽഹി: പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) ഇന്നും നാളെയുമായി മണിപ്പൂർ സന്ദർശിക്കും. പ്രതിപക്ഷ സഖ്യത്തിലെ 20 അംഗ പ്രതിനിധി സംഘമാണ് മണിപ്പൂരിലെത്തുന്നത്. രണ്ടു സംഘങ്ങളായിട്ടാണ്...
എഎൻ ഷംസീറിനും പി ജയരാജനും പോലീസ് സുരക്ഷ വർധിപ്പിച്ചു
തിരുവനന്തപുരം: സ്‌പീക്കർ എഎൻ ഷംസീറിനും സിപിഎം സംസ്‌ഥാന സമിതി അംഗം നേതാവ് പി ജയരാജനും പോലീസ് സുരക്ഷ വർധിപ്പിച്ചു. ഇരുവരുടെയും പൊതു പരിപാടികൾക്ക് സുരക്ഷ കൂട്ടി. ഇവരുടെ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ എണ്ണവും കൂട്ടും....
‘കൊല്ലപ്പെട്ടിട്ടില്ല’; തിരോധാന കേസിലെ നൗഷാദിനെ തൊടുപുഴയിൽ നിന്ന് ജീവനോടെ കണ്ടെത്തി
പത്തനംതിട്ട: കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്റെ തിരോധാന കേസിൽ വന്‍ വഴിത്തിരിവ്. കൊല ചെയ്‌തുവെന്ന് ഭാര്യ പോലീസിന് മൊഴി നല്‍കിയ നൗഷാദിനെ ജീവനോടെ കണ്ടെത്തി.
തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. നൗഷാദിനെ തൊടുപുഴ...
മണിപ്പൂർ കലാപ ഗൂഢാലോചന; 10 പേരെ സിബിഐ അറസ്‌റ്റു ചെയ്‌തു
ഇംഫാല്‍: മണിപ്പൂർ കലാപ ഗൂഢാലോചന കേസിൽ 10 പേരെ സിബിഐ അറസ്‌റ്റു ചെയ്‌തു. ജൂൺ 9ന് രജിസ്‌റ്റർ ചെയ്‌ത 6 കേസുകളിലാണ് സിബിഐ ഇവരെ അറസ്‌റ്റ് ചെയ്‌തത്.
മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ബിഷ്‌ണുപൂരിലുണ്ടായ വെടിവെപ്പിൽ...
പാർട്ടിയുടെ പേരും ചിഹ്‌നവും; അജിത് പവാറിന്റെ അപേക്ഷയിൽ നോട്ടീസ്
മുംബൈ: പാർട്ടിയുടെ പേരും ചിഹ്‌നവും അവകാശപ്പെട്ട് അജിത് പവാർ വിഭാഗം നൽകിയ അപേക്ഷയിൽ നടപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. അപേക്ഷയിൽ എൻസിപിയിലെ ഇരുവിഭാഗങ്ങളോടും തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി തേടി നോട്ടീസ് അയച്ചു. വിശദാംശങ്ങൾ...
കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനം; കേസ് അട്ടിമറിക്കാൻ ശ്രമം- പുനരന്വേഷണം വേണമെന്ന് അതിജീവിത
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റൻഡർ പീഡിപ്പിച്ച കേസിൽ പരാതിയുമായി അതിജീവിത രംഗത്ത്. വൈദ്യപരിശോധന നടത്തിയ വനിതാ ഡോക്‌ടർക്കെതിരെയാണ് അതിജീവിത പരാതി നൽകിയത്. അതിജീവിതയുടെ പരാതിയിലെ പ്രധാന...








































