വിഴിഞ്ഞത്ത് സർക്കാരിന്റെ ധൂർത്തടി, അടുത്ത് നിൽക്കേണ്ടി വന്നത് ഗതികേട്; വിഡി സതീശൻ

By Trainee Reporter, Malabar News
VD-SAtheeshan
Ajwa Travels

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ സർക്കാരിന് നേതൃത്വം കൊടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഴിഞ്ഞത്ത് നിർമാണത്തിനായുള്ള ക്രെയിൻ കൊണ്ടുവന്ന കാര്യം വിളിച്ചുപറയാൻ ഒന്നര കോടിയോളം രൂപയാണ് സർക്കാർ ചിലവാക്കിയത്. കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻ പോലും സർക്കാരിന്റെ കൈയിൽ പണമില്ലാത്ത അവസ്‌ഥയാണ്‌. അപ്പോഴാണ് ഓരോ പദ്ധതിക്കുമേലുള്ള ധൂർത്തടിയെന്നും വിഡി സതീശൻ ആരോപിച്ചു.

എൽഡിഎഫ് സർക്കാരിനെതിരെ അഴിമതി ആരോപിച്ചു യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു വിഡി സതീശൻ. കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകാൻ പണമില്ലാത്ത മുഖ്യമന്ത്രിയാണ് 40 കാറുകളുടെയും ആയിരം പോലീസുകാരുടെയും അകമ്പടിയിൽ നടക്കുന്നത്. ഖജനാവിൽ പട്ടി പെറ്റുകിടക്കുകയാണെങ്കിലും ധൂർത്തിനും ഒരു കുറവുമില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

വിഴിഞ്ഞത്ത് നിർമാണത്തിനായി ക്രെയിൻ കൊണ്ടുവന്ന കാര്യം വിളിച്ചുപറയാൻ ഒന്നരക്കോടിയോളം രൂപയാണ് സർക്കാർ ചിലവഴിച്ചത്. ഒന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണ് ക്രെയിനിനു സ്വീകരണം നൽകിയത്. വലിയ പന്തലൊക്കെ കെട്ടി പച്ചക്കൊടി വീശുകയാണ്. മനുഷ്യന് നാണം വേണ്ടേ? ഗതികേട് കൊണ്ട് എനിക്ക് അടുത്ത് നിൽക്കേണ്ടി വന്നു. വിഴിഞ്ഞത്ത് നിങ്ങൾ ഒന്നും ചെയ്‌തിട്ടില്ലെന്ന് പറയാനാണ് ഞാൻ പോയത്. അത് ഞങ്ങളുടെ ഉമ്മൻ‌ചാണ്ടി കൊണ്ടുവന്നതാണ്- വിഡി സതീശൻ പറഞ്ഞു.

2019ൽ കപ്പൽ വരേണ്ടതായിരുന്നു അവിടെ. നാല് കൊല്ലം വൈകിപ്പിച്ച ശേഷം ക്രെയിൻ വന്നപ്പോൾ വലിയ സ്വീകരണം നൽകിയിരിക്കുകയാണ്. ഇനിയിപ്പോൾ ജനസദസ് എന്ന പേരിൽ 140 മണ്ഡങ്ങളിലും കെഎസ്ആർടിസി ബസിൽ പോവുകയാണെന്നാണ് പറയുന്നത്. കെഎസ്ആർടിസിയിൽ പോകുമ്പോൾ ശ്രദ്ധിക്കണം. അവർ വഴിയിൽ നിർത്തും. കാരണം ഡ്രൈവർക്കും കണ്ടക്‌ടർക്കും ശമ്പളം നൽകിയിട്ട് രണ്ടുമാസമായി-വിഡി സതീശൻ പരിഹസിച്ചു.

4000 കോടി രൂപ കേരളത്തിലെ ജീവനകാകർക്കും ശമ്പളക്കാർക്കും നൽകാനുണ്ട്. ഇതിലെല്ലാം ഈ സർക്കാരിന് റെക്കോർഡുണ്ട്. 77,000 പേർ പെൻഷൻ കുടിശിക കിട്ടാതെ മരിച്ചു പോയെന്നും സതീശൻ കൂട്ടിച്ചേർത്തു.

Most Read| ആശുപത്രി ആക്രമണം കൊടുംക്രൂരത; അമർഷവും ദുഃഖവും ഉണ്ടെന്ന് ബൈഡൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE