സംസ്‌ഥാനത്ത്‌ തുടർഭരണത്തിന് കാരണമായത് ബിജെപി-സിപിഎം അവിഹിത കൂട്ടുകെട്ട്; വിഡി സതീശൻ

കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചുവെന്ന് എച്ച്ഡി ദേവഗൗഡ പരസ്യമായി പറഞ്ഞിരുന്നു. അതിനാലാണ് കേരളത്തിൽ ഇപ്പോഴും ഇടത് സർക്കാരിൽ ഞങ്ങളുടെ ഒരു മന്ത്രി ഉള്ളതെന്നും എച്ച്ഡി ദേവഗൗഡ വ്യക്‌തമാക്കിയിരുന്നു.

By Trainee Reporter, Malabar News
VD-Satheeshan,-Pinarayi-Vijayan
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. എൻഡിഎ പ്രവേശനത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം നൽകിയെന്ന ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയുടെ പ്രസ്‌താവന ആയുധമാക്കിയാണ് വിഡി സതീശൻ രംഗത്തെത്തിയിരിക്കുന്നത്.

സംസ്‌ഥാനത്ത്‌ തുടർഭരണത്തിന് കാരണമായത് ബിജെപി-സിപിഎം അവിഹിത കൂട്ടുകെട്ടാണ്. സ്വർണക്കടത്ത് കേസ്, ലൈഫ് മിഷൻ കേസ് എന്നിവയുടെ അന്വേഷണം വഴിയിൽവെച്ചു അവസാനിപ്പിക്കാൻ കാരണം ഇവർ തമ്മിലുള്ള കൂട്ടുകെട്ടാണ്. ഇന്ത്യ മുന്നണിയിലേക്ക് സിപിഎം പ്രതിനിധിയെ അയക്കുന്നതിന് തടസം നിന്നത് സിപിഎം കേരള ഘടകമാണെന്നും സതീശൻ ആരോപിച്ചു.

പിണറായി സർക്കാരിനെ ബിജെപി വിരട്ടി നിർത്തിയിരിക്കുകയാണ്. ബിജെപിയുടെ സമ്മർദ്ദം കൊണ്ടാണ് കേരളത്തിലെ സിപിഎം നേതാക്കൻമാർ ഇന്ത്യ മുന്നണിയിലേക്ക് സിപിഎം പ്രതിനിധിയെ അയക്കേണ്ടെന്ന് തീരുമാനിച്ചത്. സിപിഐ, ഡി രാജയെ ഇന്ത്യ മുന്നണിയിലേക്ക് അയച്ചു. മറ്റു ഇടതുകക്ഷികൾ തീരുമാനമെടുത്തിട്ടും, ഇന്ത്യ മുന്നണിയിലേക്ക് പ്രതിനിധിയെ അയക്കാൻ സിപിഐ ദേശീയ നേതൃത്വത്തിന് ആഗ്രഹം ഉണ്ടായിട്ടും സംസ്‌ഥാന നേതൃത്വത്തിന്റെ സമ്മർദ്ദം കാരണം നടന്നില്ല. ബിജെപി, സംഘപരിവാർ ശക്‌തികൾ കേരളത്തിലെ ഭരണകൂടത്തെ ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണ്- സതീശൻ പറഞ്ഞു.

തൃശൂരിൽ നടക്കുന്ന ഇഡി അന്വേഷണം ഒത്തുതീർപ്പിലേക്ക് പോവുകയാണ്. ഇതെത്ര നാണംകെട്ട സംഭവമാണ്. എൽഡിഎഫ് മന്ത്രിസഭയിൽ എൻഡിഎ മുന്നണിയിലെ ഒരു പാർട്ടിയിലെ പ്രതിനിധി ഇരിക്കുന്നു. കർണാടകയിലെ ജെഡിഎസ് സംസ്‌ഥാന പ്രസിഡണ്ട് അതിനെ തളളിപ്പറഞ്ഞു. അയാളെ പുറത്താക്കി. ഇവിടെ കേരളഘടകത്തെ പുറത്താക്കിയില്ല- സതീശൻ വിമർശിച്ചു.

കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചുവെന്ന് എച്ച്ഡി ദേവഗൗഡ പരസ്യമായി പറഞ്ഞിരുന്നു. അതിനാലാണ് കേരളത്തിൽ ഇപ്പോഴും ഇടത് സർക്കാരിൽ ഞങ്ങളുടെ ഒരു മന്ത്രി ഉള്ളത്. ജെഡിഎസ് ബിജെപിക്കൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ആ സഖ്യത്തിന് അദ്ദേഹം പൂർണ സമ്മതം തന്നിട്ടുണ്ടെന്നും എച്ച്ഡി ദേവഗൗഡ വ്യക്‌തമാക്കിയിരുന്നു.

ജെഡിഎസ് കേരള സംസ്‌ഥാന ഘടകം ഇപ്പോഴും പാർട്ടിയിൽ തന്നെ ഉണ്ടെന്നും ദേവഗൗഡ പറഞ്ഞു. കേരള സംസ്‌ഥാന ഘടകം എൻഡിഎയിൽ ചേരുന്നതിന് സമയം നൽകിയെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സഖ്യത്തെ എതിർത്ത കർണാടക സംസ്‌ഥാന അധ്യക്ഷൻ സിഎം എബ്രഹാമിനെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചുള്ള വാർത്താ സമ്മേളനത്തിലാണ് ദേവഗൗഡയുടെ ഈ പരാമർശം.

ദേവഗൗഡയുടെ പരാമർശത്തിന് പിന്നാലെ സിപിഎം പ്രതിരോധത്തിലായിട്ടുണ്ട്. യുഡിഎഫ് നേതാക്കൾ വിഷയം ആയുധമാക്കി രംഗത്തെത്തിയപ്പോൾ, പ്രതിരോധം തീർക്കുകയാണ് സിപിഎം നേതാക്കൾ.

Most Read| ‘തോട്ടപ്പണി സമ്പ്രദായം രാജ്യത്തിന് അപമാനം’; കർശന നിദ്ദേശവുമായി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE