സമാന്തരയോഗം; സികെ നാണുവിനെ ജെഡിഎസിൽ നിന്ന് പുറത്താക്കി

ദേശീയ വൈസ് പ്രസിഡണ്ടായ സികെ നാണു സമാന്തര യോഗം വിളിച്ചത് പാർട്ടി ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്നാണ് ദേശീയ പ്രസിഡണ്ട് എച്ച്ഡി ദേവഗൗഡ ആരോപിക്കുന്നത്.

By Trainee Reporter, Malabar News
ck nanu
Ajwa Travels

ബെംഗളൂരു: മുതിർന്ന നേതാവ് സികെ നാണുവിനെ ജെഡിഎസിൽ നിന്ന് പുറത്താക്കിയതായി പാർട്ടി ദേശീയ പ്രസിഡണ്ട് എച്ച്ഡി ദേവഗൗഡ. അച്ചടക്ക നടപടിയുടെ ഭാഗമായാണ് പുറത്താക്കലെന്നാണ് പാർട്ടി വിശദീകരണം. ദേശീയ പ്രസിഡണ്ട് പദവിയിൽ തുടരവേ വൈസ് പ്രസിഡണ്ടായ സികെ നാണു സമാന്തര യോഗം വിളിച്ചത് പാർട്ടി ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്ന് വ്യക്‌തമാക്കിയാണ്  പുറത്താക്കിയതെന്ന് ദേവഗൗഡ അറിയിച്ചു.

നേരത്തെ, കർണാടക സംസ്‌ഥാന അധ്യക്ഷനായ സിഎം ഇബ്രാഹിമിനെ ദേവഗൗഡ പുറത്താക്കിയിരുന്നു. തിങ്കളാഴ്‌ച സികെ നാണുവും സിഎം ഇബ്രാഹിമും ചേർന്ന് ബെംഗളൂരുവിൽ ജെഡിഎസിൽ തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗം പാർട്ടി വിരുദ്ധമാണെന്നും, യോഗത്തിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം ഇല്ലെന്നുമാണ് ദേവഗൗഡ പറയുന്നത്.

ജെഡിഎസ് ദേശീയ നേതൃത്വം എൻഡിഎയുടെ ഭാഗമായതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. എൻഡിഎയിൽ ചേർന്നതിനെതിരെ സികെ നാണു, സിഎം ഇബ്രാഹിം ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. അതിനിടെ, 2024ൽ പുതുതായി സംസ്‌ഥാന സമിതികൾ പുനഃസംഘടിപ്പിക്കുമെന്നും എച്ച്ഡി ദേവഗൗഡ അറിയിച്ചു.

Related News| എൻഡിഎ ബന്ധം; സിഎം ഇബ്രാഹിമിനെ ജെഡിഎസ് സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് നീക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE