തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്‌ഥിതി ചെയ്‌തിരുന്ന ചക്രവാതച്ചുഴി ശക്‌തി പ്രാപിച്ചു അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദമായി മാറി.
അടുത്ത 24 മണിക്കൂറിൽ വടക്ക്-പടിഞ്ഞാറു ദിശയിലേക്ക് സഞ്ചരിച്ചു ശക്‌തി കൂടിയ ന്യൂനമർദ്ദമാകുമെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഈ മാസം 21ഓടെ അറബിക്കടലിന് മുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറും. അതേസമയം, തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്‌ഥിതി ചെയ്യുന്നുണ്ട്. ഇത് ഈ മാസം 20ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്‌തി സാധ്യതയുമുണ്ട്.
ഇതിന്റെ ഫലമായി സംസ്‌ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴക്കുള്ള സാധ്യതയുമുണ്ട്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ പെയ്യുമെന്നും അറിയിപ്പുണ്ട്. മലയോര മേഖലകളിൽ അടക്കം ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്.
Most Read| ആശുപത്രി ആക്രമണം കൊടുംക്രൂരത; അമർഷവും ദുഃഖവും ഉണ്ടെന്ന് ബൈഡൻ