കൊച്ചിക്കാർ ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്‌ഥയിൽ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്‌ഥയിലാണ് കൊച്ചിക്കാരെന്ന് കോടതി വിമർശിച്ചു. സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്‌ഥർ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ്...
വനിതാദിന സമ്മാനവുമായി കൊച്ചി മെട്രോ; ടിക്കറ്റ് എവിടേക്കാണേലും ഒരേ നിരക്ക്
കൊച്ചി: വനിതാദിന സമ്മാനവുമായി കൊച്ചി മെട്രോ. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ചു നാളെ എവിടേക്ക് ടിക്കറ്റ് എടുത്താലും സ്‌ത്രീകൾക്ക് ഒരേ നിരക്ക് ആണ് ഈടാക്കുക. എത്ര ദൂരത്തേക്കും എത്ര സ്‌റ്റേഷനിലേക്കും ടിക്കറ്റ് എടുത്താലും 20...
മേഘാലയയിലും നാഗാലൻഡിലും ഇന്ന് മന്ത്രിസഭ അധികാരമേൽക്കും
ന്യൂഡെൽഹി: മേഘാലയയിലും നാഗാലൻഡിലും ഇന്ന് മന്ത്രിസഭ അധികാരമേൽക്കും. മേഘാലയ മുഖ്യമന്ത്രിയായി കോൺറാഡ് സാങ്മയും, നാഗാലൻഡ് മുഖ്യമന്ത്രിയായി നെഫ്യൂ റിയോയുമാണ് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത്. ഇരു ചടങ്ങുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. തുടർച്ചയായി...
ബ്രഹ്‌മപുരം തീപിടിത്തം; പുക ശമിപ്പിക്കാൻ വ്യോമസേന ഇന്നിറങ്ങും
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തിൽ രക്ഷാദൗത്യത്തിനായി വ്യോമസേനയുടെ ഹെലികോപ്‌ടറുകൾ ഇന്ന് രംഗത്തിറങ്ങും. മാലിന്യ കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് ഹെലികോപ്‌ടറുകളിൽ നിന്ന് വെള്ളം സ്‌പ്രേ ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇന്ന് നടക്കുക. വ്യോമസേനയുടെ സൊലൂർ...
ആറ്റുകാൽ പൊങ്കാല ഇന്ന്; അനുഗ്രഹം തേടി ലക്ഷക്കണക്കിന് ഭക്‌തർ
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് സ്‌ത്രീകളാണ് ഇതിനോടകം തന്നെ ക്ഷേത്രത്തിൽ എത്തിയത്. കോവിഡിന് മുമ്പുള്ള മുൻവർഷങ്ങളെ അപേക്ഷിച്ചു ആളുകളുടെ എണ്ണത്തിൽ 40 ശതമാനം...
മാണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി തുടരും; സത്യപ്രതിജ്‌ഞ ബുധനാഴ്‌ച
അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ തുടരും. ഇന്ന് ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ബുധനാഴ്‌ച മാണിക് സാഹയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി...
ബ്രഹ്‌മപുരം തീപിടിത്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് നൽകിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ് കേസ്. വിഷയം ചൊവ്വാഴ്‌ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും. തീപിടിത്തത്തിന്...
മദ്യനയ കേസ്; മനീഷ് സിസോദിയ ജയിലിലേക്ക്- 15 ദിവസം ജുഡീഷ്യൽ കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: മദ്യനയ കേസിൽ അറസ്‌റ്റിലായി രാജിവെച്ച ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഈ മാസം 20 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഡെൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിസോദിയയെ കൂടുതൽ ദിവസം...








































