മലയാളിയായ യുടി ഖാദർ കർണാടക സ്‌പീക്കർ ആയേക്കും; നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന്

കാസർഗോഡ് ഉപ്പള പള്ളത്ത് കുടുംബാംഗമായ യുടി ഖാദർ ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സിറ്റിംഗ് എംഎൽഎ ആണ്. കഴിഞ്ഞ നിയമസഭയിൽ ഉപപ്രതിപക്ഷ നേതാവായിരുന്നു. കർണാടക സ്‌പീക്കർ ആകുന്നതോടെ, ന്യൂനപക്ഷ സമുദായത്തിൽ നിന്ന് സ്‌പീക്കർ സ്‌ഥാനത്ത്‌ എത്തുന്ന ആദ്യ വ്യക്‌തിയായി യുടി ഖാദർ മാറും.

By Trainee Reporter, Malabar News
ut khader
Ajwa Travels

ബെംഗളൂരു: മലയാളിയായ യുടി ഖാദർ കർണാടക നിയമസഭാ സ്‌പീക്കർ ആയേക്കും. ഖാദറിനെ സ്‌പീക്കർ ആക്കുന്നതിന് ഹൈക്കമാൻഡ് അംഗീകാരം നൽകിയതായാണ് വിവരം. ഖാദർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ബുധനാഴ്‌ച ആണ് സ്‌പീക്കർ തിരഞ്ഞെടുപ്പ്. കാസർഗോഡ് ഉപ്പള പള്ളത്ത് കുടുംബാംഗമായ യുടി ഖാദർ ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സിറ്റിംഗ് എംഎൽഎ ആണ്.

കഴിഞ്ഞ നിയമസഭയിൽ ഉപപ്രതിപക്ഷ നേതാവായിരുന്നു. കർണാടക സ്‌പീക്കർ ആകുന്നതോടെ, ന്യൂനപക്ഷ സമുദായത്തിൽ നിന്ന് സ്‌പീക്കർ സ്‌ഥാനത്ത്‌ എത്തുന്ന ആദ്യ വ്യക്‌തിയായി യുടി ഖാദർ മാറും. കർണാടകയുടെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാലയും സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഖാദറുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു.

ആർവി ദേശ്‌പാണ്ഡെ, എച്ച്‌കെ പാട്ടീൽ, ടിബി ജയചന്ദ്ര, കെഎൻ രാജണ്ണ തുടങ്ങിയ മുതിർന്ന പാർട്ടി നേതാക്കളെയാണ് നേരത്തെ സ്‌പീക്കർ സ്‌ഥാനത്തേക്ക്‌ പരിഗണിച്ചിരുന്നത്. കർണാടക നിയമസഭയിൽ ഖാദറിന് ഇത്തവണ അഞ്ചാം ഊഴമാണ്. ബിജെപിയിലെ സതീഷ് കുംപാലയെ 22,790 വോട്ടുകൾക്കാണ് ഖാദർ പരാജയപ്പെടുത്തിയത്. പിതാവായ യുടി ഫരീദിന്റെ മരണത്തെ തുടർന്ന് 2007ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ചു ആദ്യമായി നിയമസഭയിൽ എത്തി. സിദ്ധരാമയ്യ സർക്കാരിൽ ഭക്ഷ്യമന്ത്രി ആയിരുന്നു.

നിലവിലെ, കർണാടക സർക്കാരിന്റെ രണ്ടാം ടേമിൽ, മന്ത്രിസഭാ പുനഃസംഘടിപ്പിക്കുമ്പോൾ ഖാദറിന് മന്ത്രി സ്‌ഥാനം പാർട്ടി വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നാണ് സൂചനകൾ. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള നേതാവിന് അവസരം നൽകുന്നു എന്ന സന്ദേശം കൂടിയാണ് ഖാദറിനെ സ്‌പീക്കർ ആക്കുന്നതിലൂടെ കോൺഗ്രസ് നൽകാൻ ശ്രമിക്കുന്നത്.

Most Read: ചരിത്ര നേട്ടത്തിൽ നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ ലോക റാങ്കിങ്ങിൽ ഒന്നാമത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE