സംസ്‌ഥാനത്ത്‌ സ്വകാര്യ ബസ് ഉടമകൾ ജൂൺ ഏഴ് മുതൽ സമരത്തിലേക്ക്

വിദ്യാർഥികളുടെ ബസ് ചാർജ് മിനിമം 5 രൂപയാക്കി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ, വിദ്യാർഥികളുടെ സൗജന്യ യാത്രക്ക് പ്രായപരിധി നിശ്‌ചയിക്കണമെന്ന ആവശ്യവും സ്വകാര്യ ബസുടമകൾ മുന്നോട്ട് വെച്ചിട്ടുണ്ട്.

By Trainee Reporter, Malabar News
private bus
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്വകാര്യ ബസ് ഉടമകൾ അനിശ്‌ചിതകാല സമരത്തിലേക്ക്. ജൂൺ ഏഴ് മുതൽ പണിമുടക്ക് നടത്താൻ ബസ് ഉടമകൾ തീരുമാനിച്ചു. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്‌ഥ സംഘടനകളുടെ കോർഡിനേഷൻ കമ്മറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

വിദ്യാർഥികളുടെ ബസ് ചാർജ് മിനിമം 5 രൂപയാക്കി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ, വിദ്യാർഥികളുടെ സൗജന്യ യാത്രക്ക് പ്രായപരിധി നിശ്‌ചയിക്കണമെന്ന ആവശ്യവും സ്വകാര്യ ബസുടമകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെർമിറ്റ് അതേപടി നിലനിർത്തണമെന്നും ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.

Most Read: പ്രതികളുടെ വൈദ്യപരിശോധന; ഉടൻ പ്രോട്ടോകോൾ നടപ്പിലാക്കണമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE