കലോൽസവത്തിനിടെ അപകടം ഉണ്ടായാൽ സംഘാടകർക്ക് എതിരെ നിയമനടപടി; ഹൈക്കോടതി
കൊച്ചി: സ്‌കൂൾ കലോൽസവ മൽസരങ്ങളിൽ സംഘാടന വീഴ്‌ച മൂലം മൽസരാർഥികൾക്ക് അപകടം സംഭവിച്ചാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. ബാലനീതി നിയമപ്രകാരമാണ് ശിക്ഷാ നടപടികൾ നേരിടേണ്ടി വരിക. വിവിധ മൽസരാർഥികളുടെ ഹരജികൾ...
ഇപി ജയരാജനെതിരായ ആരോപണം; മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന മൗനം; വിഡി സതീശൻ
തൃശൂർ: ഇപി ജയരാജനെതിരായി സാമ്പത്തിക ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് അമ്പരപ്പിക്കുന്ന മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുതിർന്ന സിപിഐഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനെതിരെ സിപിഎമ്മിനുള്ളിൽ നിന്നുതന്നെയാണ് ആരോപണങ്ങൾ...
കക്ഷി രാഷ്‌ട്രീയമല്ല, പ്രത്യയശാസ്‌ത്ര രാഷ്‌ട്രീയമാണ് രാഹുൽ സംസാരിക്കുന്നത്; സ്‌റ്റാലിൻ
ചെന്നൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി നടത്തുന്ന പ്രസംഗങ്ങൾ രാജ്യത്ത് വലിയ പ്രകമ്പനങ്ങൾ ഉണ്ടാക്കുന്നുണ്ട്. അദ്ദേഹത്തിന്റേത്...
455 പേരിൽ രണ്ടുപേർക്ക് രോഗം; കോവിഡിൽ രാജ്യത്ത് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം ആശങ്കാജനകമല്ലെന്ന് ആരോഗ്യവകുപ്പ്. വിദേശ രാജ്യങ്ങളിൽ കോവിഡ് അതിതീവ്രമാണെങ്കിലും രാജ്യത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇന്ന് 196 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. 0.56 ശതമാനമാണ് ടിപിആർ. അന്താരാഷ്‌ട്ര യാത്രക്കാരിൽ...
സാമ്പത്തിക ആരോപണം; ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്‌ഥാനം ഒഴിഞ്ഞേക്കും
തിരുവനന്തപുരം: സാമ്പത്തിക ആരോപണത്തിൽ സമ്മർദ്ദത്തിലായി ഇപി ജയരാജൻ. അതേസമയം, ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്‌ഥാനം ഒഴിഞ്ഞേക്കും. സിപിഐഎം നേതൃത്വത്തെ സന്നദ്ധത അറിയിച്ചു. വെള്ളിയാഴ്‌ച നടക്കുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ഇപി ജയരാജൻ പങ്കെടുക്കില്ല....
പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടി മുഖ്യമന്ത്രി; ബഫർസോൺ ചർച്ചയായേക്കും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോൺ, സിൽവർ ലൈൻ, വായ്‌പാ പരിധി ഉയർത്തൽ എന്നിവയും ചർച്ചയായേക്കും. കെ റെയിൽ വിഷയവും ചർച്ച ചെയ്‌തേക്കും. ബഫർസോൺ പ്രതിഷേധങ്ങൾക്കിടെയാണ്...
മക്കളെ മദ്യപാനികൾക്ക് വിവാഹം കഴിപ്പിച്ചു നൽകരുത്; കേന്ദ്രമന്ത്രി കൗശൽ കിഷോർ
ലഖ്‌നൗ: മക്കളെ മദ്യപാനികൾക്ക് വിവാഹം ചെയ്‌ത് നൽകരുതെന്ന് കേന്ദ്രമന്ത്രി കൗശൽ കിഷോർ. റിക്ഷാക്കാരനോ കൂലിപ്പണിക്കാരനോ മദ്യപാനിയായ ഉദ്യോഗസ്‌ഥനേക്കാൾ നല്ല ഭർത്താവാകാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉത്തർപ്രദേശിലെ ലംബുവ മണ്ഡലത്തിൽ മദ്യപാന ആസക്‌തിയെ കുറിച്ചുള്ള പരിപാടിയിൽ...
കോവിഡ് വ്യാപനം; ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രിൽ നടത്താൻ കേന്ദ്ര നിർദ്ദേശം
ന്യൂഡെൽഹി: ആഗോളതലത്തിലെ കോവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് ചൊവ്വാഴ്‌ച മുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്രം സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൂടാതെ, ആശുപത്രികളിൽ ഓക്‌സിജന്റെയും പ്രവർത്തനക്ഷമമായ ജീവൻരക്ഷാ ഉപകരണങ്ങളുടെയും ലഭ്യതയും ഉറപ്പാക്കാൻ...







































