കർണാടകയിൽ കോൺഗ്രസ് തരംഗം; ബിജെപിക്ക് കനത്ത തിരിച്ചടി

കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ കനകപുരയിൽ വാൻ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ്. 46, 000 വോട്ടുകൾക്കാണ് വിജയം.

By Trainee Reporter, Malabar News
rahul gandhi and modi
Ajwa Travels

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അവസാന മണിക്കൂറിലെ വിവരങ്ങൾ അനുസരിച്ചു സംസ്‌ഥാനത്ത്‌ കോൺഗ്രസ് അധികാരം ഉറപ്പിച്ച മട്ടിലാണ്. ശക്‌തി കേന്ദ്രങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാനാകാതെ ബിജെപി തകർന്നടിയുന്നതാണ് കാണുന്നത്. കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ കനകപുരയിൽ വാൻ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ്. 46, 000 വോട്ടുകൾക്കാണ് വിജയം.

കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്. എന്നാൽ, ബിജെപി വിട്ടു കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിന്റെ ലീഡ് നില മാറിമറയുകയാണ്. ചിത്തപുർ നിയോജക മണ്ഡലത്തിൽ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക ഖാർഗെ വിജയിച്ചു. കോൺഗ്രസ് 131 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. 224 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 113ന് മുകളിലാണിത്. ബിജെപി 67 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

കർണാടകയിൽ ലീഡ് നില കേവല ഭൂരിപക്ഷം പിന്നിട്ടതിന് പിന്നാലെ, വിജയിക്കുന്ന സ്‌ഥാനാർഥികളെ തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ് കോൺഗ്രസ്. ഇതിനായി തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെ നേതൃത്വവുമായി കോൺഗ്രസ് ബന്ധപ്പെട്ടതായാണ് വിവരം. ജയിക്കുന്ന സ്‌ഥാനാർഥികളെ വൈകിട്ടോടെ ബെംഗളൂരുവിൽ എത്തിക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയായെന്നാണ് വിവരം.

അതേസമയം, മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജനങ്ങളുടെ ജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, കർണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ. കഠിനമായി പ്രയത്‌നിച്ചെങ്കിലും വിജയം നേടാനായില്ലെന്നും, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ശക്‌തമായി തിരിച്ചുവരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Most Read: കർണാടകയിൽ ഒന്നാം കക്ഷി കോൺഗ്രസ് തന്നെ; ബിജെപി തകർന്നുവെന്ന് കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE