Wed, Nov 11, 2026
30 C
Dubai

വെറും ഷോ മാത്രം; വിമർശനത്തിന് മറുപടിയായി ഷാഫി- സ്‌ഥാനം ഒഴിയാൻ തയ്യാർ

കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയിൽ വിമർശനം ഉണ്ടായിട്ടില്ലെന്ന പ്രതികരണവുമായി സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ. കമ്മിറ്റിയിലെ പോരായ്‌മകൾ ചർച്ച ആയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിൽ ആരും മൂക്കുകയർ ഇട്ടിട്ടില്ല. അധ്യക്ഷ സ്‌ഥാനം...

ചില തെളിവുകൾ ലഭിച്ചുവെന്ന് എസ്‌പി; അഞ്‌ജുശ്രീയുടേത് ഭക്ഷ്യവിഷബാധയല്ല- ശരീരത്തിൽ വിഷാംശം

കാസർഗോഡ്: അഞ്‌ജുശ്രീയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേസ് അന്വേഷിക്കുന്ന കാസർഗോഡ് എസ്‌പി വൈഭവ് സക്‌സേന. അഞ്‌ജുശ്രീയുടെ മരണകാരണത്തെ കുറിച്ച് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരണകാരണം ഭക്ഷ്യവിഷബാധ അല്ലെന്ന് വ്യക്‌തമാക്കുന്ന റിപ്പോർട്...

കലാമേളക്ക് പാചകം ചെയ്യാനില്ലെന്ന് പഴയിടം; വിമർശനങ്ങൾ തള്ളി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂൾ കലോൽസവത്തിലെ പാചകപ്പുരയുടെ ചുമതലക്കാരൻ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരായ വിമർശനങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. പഴയിടം ഏറ്റവും ഭംഗിയായി തന്നെ തന്റെ ചുമതല വഹിച്ചു. ഇഷ്‌ടമുള്ള ഭക്ഷണം...

ഭക്ഷ്യവിഷബാധ മരണം; സ്വകാര്യ ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്

കാസർഗോഡ്: കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്. ഭക്ഷ്യവിഷബാധയുമായി രണ്ടുതവണ ചികിൽസ തേടിയിട്ടും ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിന്റെ വിവരം അറിയിച്ചില്ലെന്നാണ് ഇന്റലിജൻസ് റിപ്പോർട്....

കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്‌ഥിതിയിൽ ആക്കണം; കേന്ദ്രത്തിന് നിവേദനം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കേരളത്തിന്റെ നിവേദനം. സംസ്‌ഥാനത്തിന്റെ കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്‌ഥിതിയിൽ ആക്കണമെന്നാണ് നിവേദത്തിനത്തിലെ പ്രധാന ആവശ്യം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കേന്ദ്ര നയങ്ങൾ...

ഭക്ഷ്യവിഷബാധ തുടർക്കഥ; സംസ്‌ഥാനത്ത്‌ ഇന്ന് 26 സ്‌ഥാപനങ്ങൾ പൂട്ടിച്ചു

തിരുവനന്തപുരം: ഭക്ഷ്യവിഷബാധ തുടർച്ചയായി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കുന്നു. ഇന്ന് 440 സ്‌ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച 11 സ്‌ഥാപനങ്ങളുടെയും...

കലയോടുള്ള അതിയായ താൽപര്യവും അർപ്പണബോധവും മേളയെ ഉജ്വലമാക്കി; മുഖ്യമന്ത്രി

കോഴിക്കോട്: അഞ്ചുനാൾ നീണ്ട കലാപൂരത്തിന് സമാപനം. കലയോടുള്ള നമ്മുടെ നാടിന്റെ അതിയായ താൽപര്യവും അർപ്പണബോധവും മേളയെ ഉജ്വലമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരം കൂടിയായി കലോൽസവം മാറി. അഞ്ചു...

രാമക്ഷേത്ര പ്രഖ്യാപനം; അമിത് ഷാ ക്ഷേത്രത്തിലെ പൂജാരി ആണോയെന്ന് മല്ലികാർജുൻ ഖാർഗെ

പാനിപ്പത്ത്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2024 ജനുവരി ഒന്നിന് അയോധ്യയിലെ രാമക്ഷേത്രം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച അമിത് ഷാ ക്ഷേത്രത്തിലെ പൂജാരി ആണോയെന്ന് ഖാർഗെ ചോദിച്ചു....
- Advertisement -