പിണറായിയും കൂട്ടരും മാപ്പ് പറയുംവരെ പ്രതിഷേധം; വൻ പ്രകടനവുമായി കോൺഗ്രസ്
കൽപറ്റ: എസ്‌എഫ്‌ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് വയനാട്ടിലെ കൽപറ്റയിൽ വൻ പ്രകടനവുമായി കോൺഗ്രസ്. കെസി വേണുഗോപാൽ, എംപിമാരായ കെ മുരളീധരൻ, ടിഎൻ പ്രതാപൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി,...
എംപി ഓഫിസ് അക്രമം; അന്വേഷണം വിശ്വാസ യോഗ്യമല്ലെന്ന് കെ സുധാകരൻ
തിരുവനന്തപുരം: രാഹുൽഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് അടിച്ചു തകർത്ത സംഭവത്തിൽ പോലീസ് അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമായി അവസാനിക്കും. സിപിഐഎം എസ്എഫ്ഐയെ...
എംപി ഓഫീസ് ആക്രമണം എസ്എഫ്ഐക്ക് മുഖ്യമന്ത്രി നൽകിയ കൊട്ടേഷൻ; കെസി വേണുഗോപാൽ
വയനാട്: രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റയിൽ ഉള്ള ഓഫീസിന് നേരെ നടന്ന എസ്എഫ്ഐ ആക്രമണം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ആണെന്നും, പിണറായി വിജയൻ എസ്എഫ്ഐക്ക് കൊടുത്ത കൊട്ടേഷൻ ആണിതെന്നും ആരോപിച്ച് എഐസിസി...
വെഞ്ഞാറമൂട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റുമൂഴി സ്വദേശികളായ ശശിധരൻ(65), ഭാര്യ സുജാത(60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളാണ് ഇവരെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വെഞ്ഞാറമൂട് പോലീസ്...
അടുത്ത 5 ദിവസം ശക്‌തമായ മഴക്ക് സാധ്യത; അലർട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ...
വൈദ്യുതി നിരക്ക് കൂട്ടി; 50 യൂണിറ്റ് വരെ വർധനവില്ല, പുതിയ നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചു. 6.6 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 1000 വാട്ട് വരെ കണക്‌ടഡ് ലോഡും...
പ്രതിഷേധം ശക്‌തം; ഡെൽഹി എകെജി ഭവനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
ന്യൂഡെൽഹി: രാഹുൽ ഗാന്ധി എംപിയുടെ വയനാട് കൽപ്പറ്റയിലെ ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ ഡെൽഹിയിലും പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്. ഡെൽഹി എകെജി ഭവനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. എസ്എഫ്ഐയുടെ അക്രമ...
സംഘർഷ സാധ്യത; സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫിസിന്റെ സുരക്ഷ വർധിപ്പിച്ചു
ന്യൂഡെൽഹി: ഡെൽഹിയിലെ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫിസിന്റെ സുരക്ഷ വർധിപ്പിച്ചു. രാഹുൽ ഗാന്ധി എംപിയുടെ വയനാട് കൽപ്പറ്റയിലെ ഓഫിസ് തകർക്കുകയും മൂന്ന് ജീവനക്കാരെ മർദിക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതിഷേധം കണക്കിലെടുത്താണ് കേന്ദ്രകമ്മിറ്റി ഓഫിസിന്റെ സുരക്ഷ...







































