ഇഡിയ്‌ക്കെതിരെ 242 ഹരജികൾ; സുപ്രീം കോടതി വിധി ഇന്ന്

By News Desk, Malabar News
Supreme Court
Ajwa Travels

ന്യൂഡെൽഹി∙ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) വിപുലമായ അധികാരങ്ങൾ ചോദ്യം ചെയ്‌ത്‌ നൽകിയ ഹരജികളിൽ സുപ്രീം കോടതി ഇന്ന് വിധി പ്രസ്‌താവിക്കും. ഇഡിക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചോദ്യം ചെയ്‌തുള്ള 242 ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുക.

ഇഡിയുടെ അറസ്‌റ്റ്‌ ചെയ്യാനുള്ള അധികാരം, ജാമ്യം ലഭിക്കുന്നതിനുള്ള കർശന വ്യവസ്‌ഥകൾ, കുറ്റം ചെയ്‌തില്ലെന്ന് തെളിയിക്കാൻ കുറ്റാരോപിതന് മേലുള്ള ബാധ്യത, ഇഡി ഉദ്യോഗസ്‌ഥർക്ക് മുൻപിൽ കുറ്റാരോപിതർ നൽകുന്ന മൊഴി കോടതികളിൽ തെളിവായി ഉപയോഗിക്കാനുള്ള അനുമതി ഉൾപ്പെടെയുള്ള കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ഭരണഘടന വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം. കാർത്തി ചിദംബരം, മഹാരാഷ്‌ട്രയിലെ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് തുടങ്ങി കള്ളപ്പണക്കേസുകളിലെ പ്രമുഖരായ കുറ്റാരോപിതരാണ് ഹരജിക്കാരിൽ വലിയൊരു വിഭാഗം.

കേരളത്തിലെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ നിരീക്ഷണങ്ങൾ ചോദ്യം ചെയ്‌ത്‌ ഇഡി നൽകിയ അപ്പീലും ഇതിനോടൊപ്പം ഉണ്ട്. രാഷ്‌ട്രീയ എതിരാളികളെ ഇഡിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ വേട്ടയാടുന്നു എന്ന പ്രതിപക്ഷ വിമർശനം ശക്‌തമാകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി എന്നതും ശ്രദ്ധേയമാണ്.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE