ബഫർ സോൺ; 2019ലെ ഉത്തരവ് തിരുത്തിയേക്കും, മന്ത്രിസഭാ തീരുമാനം

By News Desk, Malabar News
buffer zone subject
Representational Image
Ajwa Travels

തിരുവനന്തപുരം: ബഫർ സോൺ ഉത്തരവ് തിരുത്താൻ കേരളാ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഒരു കിലോ മീറ്റർ വരെ ബഫർ സോൺ എന്ന 2019ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. ബഫർ സോണിൽ സുപ്രീം കോടതിയിൽ തുടർ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപെടുത്തി.

പരിസ്‌ഥിതി ലോല മേഖല സംബന്ധിച്ച് സംസ്‌ഥാനത്ത് വലിയ തോതിൽ പ്രതിഷേധങ്ങൾ നിലനിൽക്കുകയാണ്. പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ പരിസ്‌ഥിതിലോല മേഖലയായി വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള സ്‌ഥലങ്ങൾ പ്രഖ്യാപിക്കണമെന്ന 2019ൽ ഒന്നാം പിണറായി സർക്കാർ പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോൾ തിരുത്താൻ തീരുമാനമായിരിക്കുന്നത്. ഈ ഉത്തരവ് നിയമപരമായി സംസ്‌ഥാനത്തിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. അതിനാലാണ് നടപടി. സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുൻപ് ഉത്തരവ് റദ്ദാക്കുന്നതും പരിഗണനയിലുണ്ട്.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE