സിപിഐ നേതാവ് രമണി ജോർജ് അന്തരിച്ചു
തിരുവനന്തപുരം: സിപിഐ നേതാവും കേരള മഹിളാ സംഘം മുൻ ജനറൽ സെക്രട്ടറിയും ആയിരുന്ന രമണി ജോർജ് അന്തരിച്ചു. ന്യൂസിലന്റിൽ വെച്ചായിരുന്നു അന്ത്യം.
കേരള പൗൾട്രി ഡെവലപ്പ്മെന്റ് കോർപറേഷൻ ചെയർ പേഴ്‌സൺ ആയി പ്രവർത്തിച്ചിരുന്ന ഇവർ...
കന്റോൺമെന്റ് ഹൗസിൽ പ്രതിഷേധം; ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിന് മുമ്പിൽ ഡിവൈഎഫ്ഐ പ്രതിഷേധം. കന്റോൺമെന്റ് ഹൗസിന്റെ ഗേറ്റ് രണ്ട് പ്രവർത്തകർ ചാടിക്കടന്നു. ഗേറ്റിന് പുറത്തും ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. മാർച്ചിൽ നേരിയ...
മധു കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം കോടതി തള്ളി
പാലക്കാട്: ആൾക്കൂട്ടത്തിന്റെ അതിക്രമത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ കേസിലെ വിചാരണ മണ്ണാർക്കാട് എസ്‍സി എസ്‌ടി കോടതി ഈ മാസം 20ലേക്ക് മാറ്റി. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപേക്ഷ വിചാരണക്കോടതി തള്ളി....
യുവാക്കൾക്ക് സൈന്യത്തിൽ സന്നദ്ധ സേവനം; ‘അഗ്‌നിപഥ്’ പദ്ധതി പുറത്തിറക്കി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ യുവാക്കൾക്ക് സായുധ സേനയിൽ സേവനം അനുഷ്‌ഠിക്കുന്നതിനുള്ള പുതിയ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് നയം കേന്ദ്രം ചൊവ്വാഴ്‌ച പുറത്തിറക്കി. 'അഗ്‌നിപഥ്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി 17.5 മുതൽ 21 വരെ പ്രായമുള്ള...
ഗാന്ധിസം ഇനിയില്ല, അടിച്ചാൽ തിരിച്ചടിക്കും; കെ മുരളീധരൻ
തിരുവനന്തപുരം: കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിച്ചാല്‍ പ്രത്യാക്രമണം ഉണ്ടാകുമെന്ന് സിപിഎമ്മിന് കെ മുരളീധരന്‍ എംപിയുടെ മുന്നറിയിപ്പ്. പോലീസില്‍ പരാതിപ്പെട്ട് കാത്തിരിക്കാനൊന്നും ഇനി കഴിയില്ല. തല്ലാന്‍ വരുമ്പോള്‍ ഗാന്ധിസം പറഞ്ഞ് നടക്കാനും പറ്റില്ല. നാട്ടില്‍ സമാധാനം...
സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രാനുമതി നിർബന്ധം; നിലപാട് ശക്‌തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് ശക്‌തമാക്കി മുഖ്യമന്ത്രി. പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം...
മൃതദേഹം വിട്ടുകൊടുത്ത ശേഷം തിരിച്ചെടുത്ത് പോസ്‌റ്റുമോർട്ടം; ഡോക്‌ടർക്ക് സസ്‌പെൻഷൻ
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയ ശേഷം തിരുച്ചെടുത്ത് പോസ്‌റ്റുമോർട്ടം നടത്തിയ സംഭവത്തിൽ ഡോക്‌ടറെ സസ്‌പെൻഡ് ചെയ്‌തു. അസ്‌ഥിരോഗ വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസറും ഓര്‍ത്തോ യൂണിറ്റ് മൂന്നിന്റെ തലവനുമായ ഡോ....
വിമാനത്തിനുള്ളിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു
തിരുവനന്തപുരം: മുഖ്യമന്തിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. മട്ടന്നൂർ എയ്ഡഡ് യുപി സ്‌കൂൾ അധ്യാപകനായ ഫർസീൻ മജീദിനെയാണ് സ്‌കൂൾ മാനേജ്‌മെന്റ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. മുഖ്യമന്ത്രിക്ക്...






































