പിടി ഉഷയെ ആക്ഷേപിച്ചത് തെറ്റ്, കരീം മാപ്പ് പറയണം; രമേശ്‌ ചെന്നിത്തല

By Staff Reporter, Malabar News
Ramesh chennithala about thrikkakara-by-election
Ajwa Travels

തൃശൂർ: രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പിടി ഉഷക്കെതിരെയും, ആര്‍എംപി സ്‌ഥാനാർഥിയായി മൽസരിച്ച് നിയമസഭയിലെത്തിയ കെകെ രമയേയും കുറിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം നടത്തിയ പ്രസ്‌താവനക്കെതിരെ രമേശ് ചെന്നിത്തല രംഗത്ത്. പിടി ഉഷക്കെതിരെ കരീം നടത്തിയ പരമാര്‍ശം തെറ്റാണ്. അത് പിന്‍വലിച്ച് മാപ്പ് പറയണം.

ജനങ്ങളുടെ പിന്തുണയോടെ ജയിച്ചു വന്ന കെകെ രമയെ അപമാനിച്ചതും തെറ്റ് തന്നെയാണ്. അതും പിൻവലിക്കണം. ഈ വിഷയത്തിൽ കരീം മാപ്പ് ചോദിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്‌ഥിതിയുണ്ടെന്നും, ഇതിന്റെ ഭാഗമായി കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്‌തുവെന്നും ആയിരുന്നു കരീം ഉഷയെ പരോക്ഷമായി വിമർശിച്ചത്.

Read Also: കോൺ​ഗ്രസ് എംഎൽഎ കുൽദീപ് ബിഷ്‌ണോയ് ബിജെപിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE