സമ്പൂർണ ഇരട്ടപ്പാത യാഥാർഥ്യമായി; ആദ്യം കടന്നുപോയത് പാലരുവി എക്‌സ്‌പ്രസ്
കോട്ടയം: കേരളത്തിൽ സമ്പൂർണ ഇരട്ടപ്പാത യാഥാർഥ്യമായി. രണ്ടുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ഇരട്ടപ്പാത കമ്മീഷൻ ചെയ്‌തിരിക്കുന്നത്. കോട്ടയം വഴിയുള്ള കായംകുളം- എറണാകുളം പാത വൈദ്യുതീകരിച്ച ഇരട്ടപ്പാതയായി കമ്മീഷൻ ചെയ്‌തു.
കോട്ടയം സ്‌റ്റേഷൻ മാനേജർ ബാബു തോമസാണ് ഫ്‌ളാഗ്...
സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മൽസ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം,...
വെസ്‌റ്റ് നൈൽ; കൊതുക് നശീകരണം അനിവാര്യം, ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി
തിരുവനന്തപുരം: വെസ്‌റ്റ് നൈൽ പനി ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പനിയെ പ്രതിരോധിക്കാൻ കൊതുക് നശീകരണം അനിവാര്യമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ നേരത്തെ സ്‌ഥിതിഗതികൾ...
അസം പ്രക്ഷോഭം; പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
അസം: 1975-85 കാലഘട്ടത്തിൽ ഉണ്ടായ അസം പ്രക്ഷോഭത്തിൽ പരിക്കേറ്റവർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതമാണ് ധനസഹായമായി നൽകുക. ഇതിനായി 6.90 മാറ്റിവെച്ചതായി അസം സർക്കാർ അറിയിച്ചു. അസം...
രാജ്യസഭാ തിരഞ്ഞെടുപ്പ്; ബിജെപിക്ക് 16 സ്‌ഥാനാർഥികൾ, പട്ടിക പുറത്ത്
ന്യൂഡെൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, പിയൂഷ് ഗോയല്‍ എന്നിവര്‍ കര്‍ണാടകയില്‍ നിന്നും മഹാരാഷ്‌ട്രയില്‍ നിന്നും യഥാക്രമം മത്സരിക്കും. ആകെ 16 സ്‌ഥാനാർഥികളാണ് ബിജെപിക്കുള്ളത്.
57 രാജ്യസഭാ...
അറ്റുപോയ വിരലുകളുമായി കുട്ടി ചികിൽസക്ക് കാത്തുനിന്നത് 36 മണിക്കൂർ; ഗുരുതര വീഴ്‌ച
തിരുവനന്തപുരം: അറ്റുപോയ വിരലുകളുമായി അസം സ്വദേശികളുടെ പിഞ്ചുമകൾ കാത്തുനിന്നത് 36 മണിക്കൂർ. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഗുരുതര സംഭവം ഉണ്ടായിരിക്കുന്നത്. ഭക്ഷണം പോലും കഴിക്കാതെയാണ് കുട്ടി ചികിൽസക്കായി കാത്തുനിന്നത്.
വെള്ളിയാഴ്‌ച ഉച്ചക്ക് ഒരു മണിയോടെയാണ്...
കൊട്ടിക്കലാശത്തിന് സമാപനം; തൃക്കാക്കര നിശബ്‌ദ പ്രചാരണത്തിലേക്ക്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് സമാപനം. ഇനിയുള്ള മണിക്കൂറുകൾ തൃക്കാക്കര നിശബ്‌ദ പ്രചാരണത്തിലേക്ക് വഴിമാറും. തുടർന്ന് ചൊവ്വാഴ്‌ച പോളിംഗ് ബൂത്തിലേക്ക് എത്തും. പാലാരിവട്ടം ജങ്ഷനിൽ ആണ് മുന്നണികളുടെ കൊട്ടിക്കലാശം നടന്നത്. ആർത്തിരമ്പിയ അണികൾക്ക്...
ആധാർ സുരക്ഷ; മുന്നറിയിപ്പ് പിൻവലിച്ചു, തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയെന്ന് സർക്കാർ
ന്യൂഡെൽഹി: ആധാർ കാർഡ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ വാർത്താകുറിപ്പ് കേന്ദ്രസർക്കാർ പിൻവലിച്ചു. ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം ഞായറാഴ്‌ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ തെറ്റായ വ്യാഖ്യാനങ്ങൾ ഉണ്ടാകാൻ ഇടയുള്ള സാധ്യതകൾ പരിഗണിച്ച്...







































