ആരോഗ്യ -സുരക്ഷാ പ്രശ്‌നങ്ങൾ; പിസി ജോർജിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം: വിദ്വഷ പ്രസംഗ കേസിൽ റിമാൻഡിലായ പിസി ജോർജിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. സുരക്ഷയും ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് പിസി ജോർജിനെ ജില്ലാ ജയിലിൽ നിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്....
വിദ്വേഷ മുദ്രാവാക്യം; കുട്ടിയും കുടുംബവും ഒളിവിൽ, പിതാവിനെതിരെ കേസെടുക്കും
കൊച്ചി: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയും കുടുംബവും ഒളിവിലെന്ന് പോലീസ്. കുട്ടിയെ പ്രകടനത്തിന് കൊണ്ടുവന്നത് പിതാവ് തന്നെയെന്ന് കണ്ടെത്തി. കൊച്ചി തോപ്പുംപടിക്ക് സമീപം താമസിക്കുന്ന കുടുംബം ദൃശ്യങ്ങൾ വിവാദമായതിന്...
നടി അർച്ചന കവിയുടെ ആരോപണം; എസ്‌എച്ച്‌ഒക്കെതിരെ നടപടി ഉണ്ടാകുമെന്ന് കമ്മീഷണർ
കൊച്ചി: പോലീസിനെതിരെ നടി അർച്ചന കവി നടത്തിയ ആരോപണത്തിൽ നടപടി ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. നടിയുടെ ആരോപണത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോലീസിനെതിരായ പരാമർശത്തിൽ ഫോർട്ട് കൊച്ചി എസ്‌എച്ച്‌ഒക്കെതിരെ...
എൽഡിഎഫ് വിജയിച്ചത് തീവ്ര പ്രസ്‌ഥാനങ്ങളെ താലോലിച്ച്; കെസി വേണുഗോപാൽ
തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് തീവ്രപ്രസ്‌ഥാനങ്ങളെ താലോലിച്ചാണ് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് എൽഡിഎഫ് നടത്തുന്നത്. ഇടത് സർക്കാരിന്റേത് വിനാശകരമായ വികസനമാണ്. സിൽവർ ലൈൻ...
കാട്ടുപന്നികളെ കൊല്ലാനുള്ള തീരുമാനം; വനം വകുപ്പ് മന്ത്രിക്ക് മനേക ഗാന്ധിയുടെ കത്ത്
തിരുവനന്തപുരം: അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് നൽകിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ ബിജെപി എംപി മനേക ഗാന്ധി. സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് മനേക ഗാന്ധി വനംമന്ത്രിക്ക് കത്തയച്ചു. മനേക...
ഗവർണറല്ല, ബംഗാളിലെ സർവകലാശാലകളിൽ ഇനി മുഖ്യമന്ത്രി ചാൻസലർ ആവും
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ സർക്കാർ സർവകലാശാലകളിൽ മുഖ്യമന്ത്രി ചാൻസലറാകും. ബംഗാൾ മന്ത്രിസഭയുടേതാണ് തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
സംസ്‌ഥാനത്തെ സർക്കാർ സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണറിൽ നിക്ഷിപ്‌തമായിരുന്നു. തീരുമാനം നടപ്പിലാകുന്നതോടെ ഗവർണറെ...
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. വിജയ് ബാബു നാട്ടിലെത്തിയ ശേഷം തുടർ നടപടികൾ എടുത്താൽ പോരേയെന്ന് കോടതി ചോദിച്ചു....
ബംഗാളി നടി ബിദിഷയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡെൽഹി: ബംഗാളി മോഡലും നടിയുമായ ബിദിഷ ഡേ മജുംദാറിനെ(21) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ നഗേർബസാറിലുള്ള ഫ്‌ളാറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ നിഗമനം. കൂടാതെ ആത്‍മഹത്യ കുറിപ്പ് കണ്ടെത്തിയതായും...






































