വ്യാജപ്രചാരണം, കേരളത്തിൽ ബന്ദില്ല; അക്രമങ്ങൾക്കെതിരെ കർശന നടപടി

By News Desk, Malabar News
kerala police
Rep. Image
Ajwa Travels

തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിക്കെതിരെ ഏതാനും സംഘടനകൾ ഇന്ന് ബന്ദ് പ്രഖ്യാപിച്ചതായി പ്രചാരണം ഉണ്ടെങ്കിലും സംസ്‌ഥാനത്ത് ഒരു സംഘടനകളും ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല. സോഷ്യൽ മീഡിയ പ്രചാരണം മാത്രമാണ് നടക്കുന്നത്. ഇതിനെതിരെ പോലീസും രംഗത്തെത്തിയിട്ടുണ്ട്. സംസ്‌ഥാന പോലീസ് മീഡിയ സെൽ പുറത്തുവിട്ട സർക്കുലറും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്‌ടിച്ചിരുന്നു.

പൊതുസ്വത്ത് നശിപ്പിക്കുന്നത് കർശനമായി നേരിടാനാണ് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശിച്ചത്. അക്രമങ്ങൾക്ക് മുതിരുന്നവരെയും വ്യാപാരസ്‌ഥാപനങ്ങൾ നിർബന്ധപൂർവ്വം അടപ്പിക്കുന്നവരെയും അറസ്‌റ്റ്‌ ചെയ്‌ത്‌ നടപടി സ്വീകരിക്കും. സംസ്‌ഥാനത്തെ മുഴുവൻ പോലീസ് സേനയും നാളെ മുഴുവൻ സമയവും സേവനസന്നദ്ധരായിരിക്കാനും അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് ബന്ദിന്റെ ഭാഗമായിട്ടില്ല മറിച്ച് മുൻകരുതലാണ്.

കോടതികൾ, വൈദ്യുതി ബോർഡ് ഓഫിസുകൾ, കെഎസ്‌ആർടിസി, മറ്റ് സർക്കാർ ഓഫിസുകൾ, സ്‌ഥാപനങ്ങൾ എന്നിവക്ക് ആവശ്യമായ പോലീസ് സംരക്ഷണം നൽകാൻ ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കും. സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്‌ഥലങ്ങളിൽ ഞായറാഴ്‌ച രാത്രി മുതൽതന്നെ പോലീസ് പിക്കറ്റിങും പട്രോളിങും ഏർപ്പെടുത്തുമെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.

Most Read: ജീവിതം പ്‌ളാസ്‌റ്റിക് ഷെഡിൽ, തിരിഞ്ഞുനോക്കാതെ സർക്കാർ; ദുരന്തബാധിതരുടെ ദുരിതമൊഴിയുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE